ആഗോള കുടുംബ സംഗമത്തില്‍ പങ്കെടുക്കേണ്ടവര്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ലഭ്യമാണ്

ഡബ്ലിന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പ നയിക്കുന്ന ആഗോള കുടുംബ സംഗമത്തില്‍ പങ്കെടുക്കേണ്ടവര്‍ക്ക് ടിക്കറ്റുകള്‍ ഇന്ന് ഓണ്‍ലൈനില്‍ ലഭ്യമാണെന്ന് സംഘടക സമിതി അറിയിച്ചു. ഫോണിക്‌സ് പാര്‍ക്കിലേക്ക് 5 ലക്ഷം ടിക്കറ്റുകളും, ഹോളി മാസ്സ് നടക്കുന്ന നോക്കില്‍ 45,000 ടിക്കറ്റുകളുമാണ് അനുവദിക്കപ്പെട്ടത്.

അയര്‍ലണ്ടിനെ കൂടാതെ മറ്റു രാജ്യങ്ങളില്‍ നിന്നും നിരവധി ആളുകള്‍ കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ ജന തിരക്ക് പ്രതീക്ഷിക്കപെടുന്ന പരിപാടിയാണ് ഈ വര്‍ഷം നടക്കുക. കുടുബ സംഗമ പരിപാടിയുടെ നടത്തിപ്പിലേക്ക് സംഭാവനകള്‍ സ്വീകാര്യമണെന്നും സംഘടകര്‍ അറിയിച്ചു.

ഡികെ

Share this news

Leave a Reply

%d bloggers like this: