ആഗോള കുടുംബ സംഗമം: ടിക്കറ്റുകള്‍ വിറ്റഴിയുന്നത് ചൂടപ്പം പോലെ ; കുട്ടികള്‍ക്ക് പ്രവേശനം സൗജന്യം : വോളന്റിയര്‍മാര്‍ ആകുന്നതിന് താത്പര്യമുള്ളവര്‍ക്ക് അപേക്ഷകള്‍ നല്‍കാം

ഡബ്ലിന്‍ : ഓഗസ്റ്റില്‍ അയര്‍ലന്‍ഡില്‍ വെച്ച് നടക്കാനിരിക്കുന്ന കത്തോലിക്കാ സഭകളുടെ ആഗോള കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്നതിന് പതിനായിരക്കണക്കിന് ആളുകളാണ് ടിക്കറ്റ് മുന്‍കൂര്‍ ബുക്കിംഗ് നടത്തിയത്. പ്രധാനപ്പെട്ട പരിപാടികളുടെ ടിക്കറ്റുകള്‍ എല്ലാം പൂര്‍ണമായും വിലക്കപ്പെട്ടെന്ന് സംഘടക സമിതികള്‍ അറിയിച്ചു. ആര്‍.ഡി.എസ്സില്‍ മൂന്ന് ദിവസത്തേക്കുള്ള പാസ്റ്ററല്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കുവാന്‍ 30,000 ബുക്കിങ്ങുകള്‍ നടന്നു.

ഫാമിലി മീറ്റിംഗില്‍ പങ്കെടുക്കാന്‍ 108 രാജ്യങ്ങളില്‍ നിന്നും ആളുകളെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഓഗസ്റ്റ് 25- ന് വൈകിയിട്ട് ക്രോകീ പാര്‍ക്കില്‍ വെച്ച് നടക്കുന്ന മാര്‍പാപ്പ പങ്കെടുക്കുന്ന പ്രധാന പരിപാടികള്‍ക്കും സൗജന്യ ടിക്കറ്റ് ഉണ്ടായിരിക്കുന്നതല്ല. ആര്‍.ഡി .എസില്‍ വെച്ച് നടക്കുന്ന രണ്ട് ദിവസത്തെ പ്രധാന പരിപാടികള്‍ക്ക് മുന്‍കൂറായി ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തുന്നതിന് 38 യൂറോയും, ആ ദിവസം നേരിട്ട് റജിസ്ട്രേഷന്‍ നടത്താന്‍ 43 യൂറോയും ഈടാക്കുന്നതായിരിക്കും. പെന്‍ഷനേഴ്സിനും-തൊഴില്‍ രഹിതര്‍ക്കും ഓണ്‍ലൈന്‍ ബുക്കിങ്ങിന് 33 യൂറോയും , നേരിട്ടുള്ള റെജിസ്‌ട്രേഷന് 38 യൂറോയും നല്‍കിയാല്‍ മതിയാകും.

ഓഗസ്റ്റ് 26- ന് ഫോണിക്‌സ് പാര്‍ക്കില്‍ വെച്ച് വൈകിയിട്ട് 3 ന് നടക്കുന്ന പാപ്പല്‍ മാസ്സ് സൗജന്യമായിരിക്കും. ഫാമിലി മീറ്റിംഗില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് പ്രവേശനം തീര്‍ത്തും സൗജന്യമായിരിക്കും. എന്നാല്‍ പ്രവേശനവുമായി ബന്ധപ്പെട്ട റെജിസ്റ്ററില്‍ കുട്ടികളുടെ വിശദ വിവരങ്ങള്‍ രേഖപെടുത്തിയിരിക്കണം.പരിപാടിയുമായി ബന്ധപ്പെട്ട് ഇതുവരെ 5,500 വൊളന്റിയര്‍മാരെയാണ് സജ്ജമാക്കിയത്. കുറഞ്ഞത് 10,000 വൊളന്റിയര്‍മാരെയാണ് ആവശ്യമുള്ളത്.

18 വയസ്സ് പൂര്‍ത്തിയായവരും, സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധരായവര്‍ക്കും അപേക്ഷ നല്‍കാം.ശാരീരിക അവശത നേരിടുന്നവര്‍ക്കു പരിപാടിയില്‍ പങ്കെടുക്കാനുള്ള ടിക്കറ്റുകള്‍ ലഭിക്കാന്‍ തൊട്ടടുത്ത കത്തോലിക്ക സഭയുമായി ബന്ധപ്പെടാം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷത്തെ പരിപാടിക്ക് നല്ല പ്രതികരണം ലഭിക്കുന്നതായി സംഘടകര്‍ പറയുന്നു.

പരിപാടിയുടെ ആദ്യ ദിവസം പ്രാര്‍ത്ഥന സമയത്ത് അയര്‍ലണ്ടിലെ മുഴുവന്‍ ക്രിസ്ത്യന്‍ പള്ളികളിലും പള്ളി മണി മുഴങ്ങി കേള്‍ക്കും. കത്തോലിക്ക സഭയുടെ ആദ്യ കുടുംബ സംഗമത്തിന് തുടക്കമിട്ടത് 1994 എല്‍ റോമിലായിരുന്നു. തുടര്‍ന്ന് റിയോ ഡി ജെനീറോ, റോം(2-തവണ), മനില , വലെന്‍ഷ്യ, മെക്‌സിക്കോ സിറ്റി, മിലന്‍, ഫിലാഡെല്‍ഫിയ എന്നിവടങ്ങളില്‍ ആയിരുന്നു. മൂന്ന് വര്‍ഷത്തില്‍ ഒരിക്കലാണ് കുടുംബ സംഗമം നടക്കുന്നത്. ബുക്കിങ്ങിനും മറ്റു പ്രധാന വിവരങ്ങള്‍ക്കും www.worldmeeting2018.ie സന്ദര്‍ശിക്കുക.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: