കത്തോലിക്കസഭ കുടുംബങ്ങളുടെ മഹാസമ്മേളനത്തിന് ഡബ്ലിന്‍ വേദിയാകും

ഡബ്ലിന്‍: കത്തോലിക്കാ കുടുംബങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ സമ്മേളനത്തിന് ഡബ്ലിന്‍ വേദിയാകും. 2018 ലെ ആഗോള കത്തോലിക്ക സഭയുടെ കുടുംബ സമ്മളനമാണ് ഡബ്ലിനില്‍ നടക്കുക. അമേരിക്കയിലെ ഫിലാഡെല്‍ഫിയയില്‍ വെച്ചാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇക്കാര്യം പ്രഖ്യാപിച്ചത്. സമ്മേളനത്തില്‍ മാര്‍പ്പാപ്പ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

മൂന്നു വര്‍ഷത്തിലൊരിക്കലാണ് കുടുംബ സമ്മേളനം സംഘടിപ്പിക്കുന്നത്. കുടുംബ സമ്മേളനത്തോടനുബന്ധിച്ച് അമേരിക്കയില്‍ മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ നടന്ന ദിവ്യബലിയില്‍ പത്തുലക്ഷത്തോളം പേരാണ് പങ്കെടുത്തത്. ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡര്‍മുട്ട് മാര്‍ട്ടിനും പങ്കെടുത്തു.

Share this news

Leave a Reply

%d bloggers like this: