ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ച് സിനിമാലോകം; ക്രിമിനലുകളെ നിയമത്തിനു മുന്‍പില്‍ കൊണ്ട് വരാന്‍ ഒറ്റക്കെട്ട്

മലയാളത്തിലെ യുവനടി കൊച്ചി നഗരത്തില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൊച്ചിയില്‍ താരസംഘടനയായ അമ്മയുടെ പ്രതിഷേധം. കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന പ്രതിഷേധ കൂട്ടായ്മയില്‍ മമ്മൂട്ടി അടക്കമുള്ള താരങ്ങളും കമല്‍, രഞ്ജിത്ത് ഉള്‍പ്പെടെ പ്രമുഖ സംവിധായകരും പങ്കെടുക്കുന്നുണ്ട്. നടിക്കെതിരായ ആക്രമണത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് നടി മഞ്ജു വാര്യര്‍ പറഞ്ഞു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

ആക്രമിക്കപ്പെട്ട ആ സഹോദരി പ്രതിരോധത്തിന്റെ പ്രതീകമാണെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞു. പൗരുഷം സ്ത്രീയെ കീഴ്പ്പെടുത്തുന്നതല്ല. സംരക്ഷിക്കുന്നവനാണ് പുരുഷന്‍. ഞങ്ങളുടെ സഹോദരിക്ക് സംഭവിച്ച ഈ ദുരന്തത്തില്‍ അവരുടെ ദുഃഖത്തില്‍ പങ്കുചേരുകയാണ്. ഒറ്റയ്ക്കല്ല, നിന്നെ ഇഷ്ടപ്പെടുന്ന ഒരു വലിയ സമൂഹം ഇവിടെയുണ്ട്. സര്‍ക്കാരും പോലീസുമുണ്ട്. നീ പ്രതിരോധിക്കുക ഞങ്ങള്‍ ഒപ്പമുണ്ട്-മമ്മൂട്ടി പറഞ്ഞു.

മലയാള സിനിമാ മേഖലയില്‍ ക്രിമിനല്‍വല്‍ക്കരണം നടന്നു കൊണ്ടിരിക്കുകയാണെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. ഇതിനെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ആദ്യമായാണ് മലയാള സിനിമയില്‍ ഇത്തരം ദാരുണ സംഭവം നടക്കുന്നതെന്ന് അമ്മ പ്രസിഡന്റു എം.പിയുമായ ഇന്നസെന്റ് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഉണ്ടാകാറില്ല. സംഭവത്തില്‍ വലിയ ദുഃഖമുണ്ട്. കാര്യങ്ങള്‍ പോലീസ് ഭംഗിയായി ചെയ്യുന്നുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.

 

 

 

ഡി കെ

Share this news

Leave a Reply

%d bloggers like this: