ആകാശത്ത് വിസ്മയക്കാഴ്ചയൊരുക്കി ഇന്ന് ‘സൂപ്പര്‍ സ്‌നോ മൂണ്‍’ ദൃശ്യമാകും

ഈ വര്‍ഷമാദ്യം വാനനിരീക്ഷകരെ വിസ്മയത്തിലാക്കി അയര്‍ലണ്ടില്‍ സൂപ്പര്‍ ബ്ലഡ് വൂള്‍ഫ് മൂണ്‍ ദൃശ്യമായിരുന്നു; ഇപ്പോള്‍ രണ്ടാമത്തെ ചന്ദ്രവിസ്മയം ഇന്ന് അയര്‍ലണ്ടിന്റെ ആകാശത്ത് ദൃശ്യമാകും. ‘സൂപ്പര്‍ സ്നോ മൂണ്‍’ എന്നറിയപ്പെടുന്ന പൂര്‍ണ ചന്ദ്രനെ ഇന്ന് വൈകിട്ടാണ് കാണാന്‍ സാധിക്കുക. 2019ലെ ഏറ്റവും വലിയ പൂര്‍ണ ചന്ദ്രന്‍ കൂടിയാണിത്. ഇന്ന് വൈകിട്ട് 3.53pm മുതലാണ് പൂര്‍ണ ചന്ദ്രനെ ദൃശ്യമായി തുടങ്ങുക. ഭൂമിയോടു ഏറ്റവും അടുത്തു നില്‍ക്കുന്നതും വലിപ്പമുള്ളതും കൂടുതല്‍ പ്രകാശമുള്ളതുമായ പൂര്‍ണ ചന്ദ്രനെ കാണാന്‍ സാധിക്കുമെന്നതാണ് ഇന്നത്തെ പ്രത്യേകത. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തായിരിക്കുമെന്നതിനാല്‍ വലുതും തിളക്കം കൂടുതലുമുള്ള ഒരു പൂര്‍ണ ചന്ദ്രനായിരിക്കും ആകാശത്തു വിരിയുന്നത്.

ചന്ദ്രന്‍ പൂര്‍ണമായും ഭൂമിയുടെ നേര്‍ക്കു വരികയും, ഭൂമി സൂര്യനും ചന്ദ്രനുമിടയില്‍ സ്ഥിതിചെയുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന സമയവുമാണിത്. ചന്ദ്രന്റെ വലുപ്പം ഏഴുശതമാനവും വെളിച്ചം 30 ശതമാനത്തിലേറെയും വര്‍ധിക്കും. ഈ പ്രതിഭാസം എല്ലാ മാസത്തിലും ഒരിക്കല്‍ സംഭവിക്കാറുണ്ട്. എന്നാല്‍ ഇന്ന് തെളിയുന്ന പൂര്‍ണ ചന്ദ്രന്‍ ഭൂമിയുമായി 362 മയില്‍ അടുത്താണെന്നതാണ് പ്രത്യേകത.

പതിവില്‍നിന്ന് വ്യത്യസ്ഥമായി ചന്ദ്രനെ വലുപ്പത്തില്‍ കാണുന്നതുകൊണ്ടാണ് ‘സൂപ്പര്‍മൂണ്‍’ എന്നുവിശേഷിപ്പിക്കുന്നത്. എന്നാല്‍ വലുപ്പവും പ്രകാശവും കൂടുതലായി വരുന്നത് കൊണ്ടാണ് ഇന്നത്തെ പൂര്‍ണചന്ദ്ര പ്രതിഭാസത്തെ ‘സൂപ്പര്‍ സ്നോ മൂണ്‍’ എന്ന് വിശേഷിപ്പിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: