ആംബുലന്‍സ് രോഗിയുമായി പോകുമ്പോള്‍ ചക്രങ്ങള്‍ ഓടി‍ഞ്ഞിരുന്നതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍:  രോഗിയുമായി പോകുമ്പോള്‍ ആംബുലന്‍സിന‍്റെ ചക്രങ്ങള്‍ ഒടി‍ഞ്ഞതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ എച്ച്എസ്ഇ അന്വേഷണം നടത്തുകയാണ്. ആഗസ്റ്റ് 26നാണ് അപകടം സംഭവിച്ചത്. രോഗിയ്ക്ക് സംഭവത്തില്‍ പരിക്കൊന്നുമില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

ലെറ്റര്‍ കെന്നി ജനറല്‍ ആശുപത്രിയില്‍ നിന്ന് ഗാല്‍വേ യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് രോഗിയെ കൊണ്ട് പോകുന്ന വഴിക്കായിരുന്നു ചക്രങ്ങള്‍ ഒടിഞ്ഞത്. വാഹനം ഓടിക്കൊണ്ടിരിക്കുന്നതിനിടെ കിടുങ്ങുകയും ശബ്ദം ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന്  നിര്‍ത്തുകയായിരുന്നു. പുറത്തിറങ്ങി നോക്കിയപ്പോഴാണ്  ചക്രങ്ങള്‍ വേര്‍പ്പെട്ടതായി മനസിലായത്. ഉടന്‍ തന്നെ നാഷണല്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ സെന്‍ററിനെ വിവരമറിയിക്കുകയും രോഗിയെ മറ്റൊരു ആംബുലന്‍സെത്തി കൊണ്ട് പോകുകയും ചെയ്തു.

സംഭവം അറിയിച്ച് അഞ്ച് മിനിട്ടിന് ഉള്ളില്‍ തന്നെ രണ്ടാമത്തെ ആംബുലന്‍സെത്തിയിരുന്നു. ആംബുലന്‍സ് നിര്‍മ്മാതാക്കളെ വിവരം അറിയിച്ചിരുന്നു. നിര്‍മ്മാതാക്കളും മറ്റൊരു സ്വതന്ത്ര അന്വേഷണവും ഇതേക്കുറിച്ച് നടക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: