അശാസ്ത്രീയ ചികിത്സ നടത്തിവന്ന വിവാദ ചികിത്സകന്‍ മോഹനന്‍ വൈദ്യരുടെ ആശുപത്രി അടച്ചുപൂട്ടാന്‍ ഉത്തരവ്…

വിവാദ ചികിത്സകന്‍ മോഹനന്‍ നായര്‍ എന്ന മോഹനന്‍ വൈദ്യരുടെ കായംകുളത്തെ ആശുപത്രി അടച്ചുപൂട്ടാന്‍ ഗ്രാമ പഞ്ചായത്തിന്റെ ഉത്തരവ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് നടപടി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്കു മുമ്പായി പ്രവര്‍ത്തനം അവസാനിപ്പിക്കണം എന്ന് വ്യക്തമാക്കുന്ന നോട്ടീസാണ് നല്‍കിയിട്ടുള്ളത്. ആശുപത്രിയില്‍ അശാസ്ത്രിയമായ ചികിത്സാ രീതികള്‍ നടക്കുന്നതായാണ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലൊണ് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയത്.

പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ ഉച്ചയോടുകൂടി സ്ഥാപനത്തിലെത്തി നോട്ടീസ് പതിപ്പിക്കുകയായിരുന്നു. ആലപ്പുഴ, കായംകുളത്ത് കൃഷ്ണപുരം പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന് നേരത്തെ തന്നെ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ കൊടുത്തിരുന്നു. ഇതിന് മോഹനന്‍ മറുപടി കൊടുത്തു എങ്കിലും അത് തൃപ്തികരമല്ലാത്തത് കൊണ്ടു് പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് പതിച്ച് കെട്ടിടം ഇന്ന് അടച്ചു പൂട്ടിയത്.

ആശുപത്രിക്ക് എതിരെ ആയുര്‍വേദ മെഡിക്കല്‍ അസോയിയേഷന്‍ പഞ്ചായത്തിന് പരാതി നല്‍കിയിരുന്നു ഇതിന് പിന്നാലെയാണ് നടപടി. നേരത്തെ ആരോഗ്യ മന്ത്രി കെകെ ശൈലജയും മോഹനനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അശാസ്ത്രീയ ചികിത്സ നടത്തുന്ന മോഹനന്‍ വൈദ്യര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയായിരുന്നു. മോഹനന്‍ വൈദ്യരുടെ കേന്ദ്രത്തില്‍ പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന ജനിതക രോഗത്തിന് ചികില്‍സ തേടി ഒന്നര വയസുള്ള കുട്ടി മരിച്ചെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു പൊലീസ് അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കണമെന്നാണ് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ മോഹനന്‍ നായര്‍ക്കെതിരെ പരാതികളുമായി കൂടുതല്‍ ആളുകള്‍ രംഗത്തെത്തുകയും ചെയ്തരുന്നു. കുഞ്ഞിന്റെ മരണത്തില്‍ മോഹനന്‍ നായര്‍ക്കെതിരെ ചേര്‍ത്തല മാരാരിക്കുളം പോലീസ് മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തിട്ടുണ്ട്.

സത്യാലയം എന്ന ആശുപത്രിയുടെ പ്രവര്‍ത്തനാനുമതി നാലുമാസം മുമ്പ് കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് നിഷേധിച്ചിരുന്നു. ലൈസന്‍സില്ലാതിരുന്നിട്ടും ആശുപത്രി തുടര്‍ന്നും പ്രവര്‍ത്തിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും മറ്റുമായി മോഹനന്‍ നടത്തുന്നത് വ്യാജ ചികിത്സയാണെന്ന് ആരോപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: