അവരെ നമുക്ക് മറക്കാനാവില്ല, മറക്കരുതെന്ന് പാപ്പ

അവരെ നമുക്ക് മറക്കാനാവില്ല, മറക്കരുതെന്ന് പാപ്പ

ന്യൂയോര്‍ക്ക്: 2001 സപ്തംബര്‍ 11ന് വേള്‍ഡ്‌ട്രേഡ് സെന്ററിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരെ നമുക്ക് മറക്കാനാവില്ലെന്ന് ഫ്രാന്‍സിസ് പാപ്പ. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഗ്രൗണ്ട് സീറോയിലെ സ്മാരകം സന്ദര്‍ശിച്ച പാപ്പ മരിച്ചവര്‍ക്കായി പ്രത്യേക പ്രാര്‍ഥനനടത്തി. ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങളില്‍നിന്നുള്ള ആയിരത്തോളം പേര്‍ പാപ്പയെ സ്വീകരിക്കാനെത്തിയിരുന്നു. ഇവരില്‍ ചിലരുമായി പാപ്പ നേരിട്ട് സംസാരിച്ചു.

അന്നത്തെ ആക്രമണത്തിന്റെ മുറിവുകള്‍ ഇന്നും പലരുടെയും ഹൃദയത്തില്‍നിന്ന് മാഞ്ഞുപോയിട്ടില്ല. ഈ ടവറില്‍ മരിച്ചുവീണവരെ നമുക്ക് ഇപ്പോഴും കാണാം. അവരെ തൊടാം. അവരെ ഒരിക്കലും മറക്കാനാവില്ല, മറക്കരുത് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോട് പാപ്പ പറഞ്ഞു.

യു.എസ്. സന്ദര്‍ശനത്തിന്റെ നാലാംദിവസം പാപ്പ പൂര്‍ണമായും ചെലവിട്ടത് ന്യൂയോര്‍ക്കിലായിരുന്നു. യു.എന്‍. പൊതുസഭയെ അഭിസംബോധനചെയ്ത പാപ്പ മാഡിസണ്‍ സ്‌ക്വയറില്‍ പാപ്പയുടെ പ്രാര്‍ഥനായോഗത്തില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്.

Share this news

Leave a Reply

%d bloggers like this: