അവന്റെ ആഗ്രഹങ്ങള്‍ അവള്‍ അറിയാന്‍ ; പുരുഷന്റെ ആഗ്രഹങ്ങള്‍ കണ്ടറിയുന്ന ഭാര്യയ്ക്ക് മനസ് കീഴടക്കാന്‍ കഴിയുന്നു

സ്ത്രീകളെ അപേക്ഷിച്ച് സെക്‌സിന് സദാ സന്നദ്ധനാണ് പുരുഷന്‍. പുരുഷനിെല ലൈംഗിക ഉത്തേജനത്തിന് നിമിഷങ്ങള്‍ മതിയാവും. ഒരു കാഴ്ചയില്‍ നോട്ടത്തില്‍ സ്പര്‍ശത്തില്‍ പുരുഷനില്‍ സെക്‌സ് ഉണരും. സ്ത്രീകളെ അപേക്ഷിച്ച് ലൈംഗിക അറിവുകളില്‍ ബഹുദൂരം മുന്നിലാണ് പുരുഷന്മാര്‍. വളരെ ചെറുപ്പം മുതല്‍ ലൈംഗികതയില്‍ അറിവു നേടാനുള്ള അവസരം പുരുഷന്മാര്‍ക്കുണ്ട്. കൂട്ടുകാരില്‍ നിന്നോ ഇക്കിളി പുസ്തകങ്ങളില്‍ നിന്നോ ഇത്തരം അറിവുകള്‍ പുരുഷന് ലഭിക്കുന്നു. എന്നാല്‍ ഈ അറിവുകള്‍ പലതും അബദ്ധങ്ങളായിരിക്കും എന്നുമാത്രം. എങ്കിലും സ്ത്രീകള്‍ ലൈംഗികതയെക്കുറിച്ച് അറിഞ്ഞു തുടങ്ങും മുമ്പ് പുരുഷന്‍ അടിസ്ഥാനപരമായ കാര്യങ്ങള്‍ മനസിലാക്കിയിരിക്കും.സ്ത്രീകള്‍ പൊതുവേ സെക്‌സിനെ നാണത്തോടെയും മടിയോടെയും സമീപിക്കുമ്പോള്‍ പുരുഷന് സെക്‌സില്‍ തുറന്ന സമീപനമാണുള്ളത്. അതിനാല്‍ പുരുഷനെയും അവന്റെ ലൈംഗിക ഇഷ്ടങ്ങളെയും സ്ത്രീകള്‍ അടുത്തറിയേണ്ടതുണ്ട്.

അവനെ അറിയുക

സ്ത്രീകളെ അപേക്ഷിച്ച് സെക്‌സിന് സദാ സന്നദ്ധനാണ് പുരുഷന്‍. പുരുഷനിലെ ലൈംഗിക ഉത്തേജനത്തിന് നിമിഷങ്ങള്‍ മതിയാവും. ഒരു കാഴ്ചയില്‍ നോട്ടത്തില്‍ സ്പര്‍ശത്തില്‍ പുരുഷനില്‍ സെക്‌സ് ഉണരും. മാനസിക പിരിമുറുക്കം അനുഭവിക്കുന്ന സമയത്തും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ചിലപ്പോള്‍ പുരുഷന് കഴിഞ്ഞെന്നിരിക്കും. പുരുഷന് സെക്‌സ് മാനസിക പിരിമുറക്കത്തില്‍ നിന്നും രക്ഷപെടലാണ്. സ്ത്രീ ഇത് പലപ്പോഴും തിരിച്ചറിയുന്നില്ല. സെക്‌സിലേക്കുള്ള ഒരു ക്ഷണവും പുരുഷന്‍ നിരസിക്കാനിടയില്ല. പുരുഷന്റെ ആവശ്യങ്ങള്‍ അറിഞ്ഞ് ഇടപെടുകയാണ് സ്ത്രീ ചെയ്യേണ്ടത്. സെക്‌സ് ആവശ്യപ്പെടുമ്പോള്‍ അതു നിറഞ്ഞ മനസോടെ നല്‍കാന്‍ സ്ത്രീ ശ്രമിക്കണം. ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ പുരുഷനെ ധരിപ്പിക്കണം. അതിന് വ്യക്തമായ കാരണവും ഉണ്ടായിരിക്കണം.

രതിയിടങ്ങള്‍

പുരുഷന്റെ രതിയിടങ്ങള്‍ സ്ത്രീകള്‍ തിരിച്ചറിയണം. അവനില്‍ രതി ഉണര്‍ത്താനും അത് നിലനിര്‍ത്താനും ഇതിലൂടെ സാധിക്കുന്നു. ലിംഗം തന്നെയാണ് പുരുഷന്റെ പ്രധാന രതികേന്ദ്രം. ലിംഗത്തില്‍ സ്പര്‍ശിക്കുന്നതും ഉത്തേജിപ്പിക്കുന്നതും പുരുഷന്‍ ഇഷ്ടപ്പെടുന്നു. ചുണ്ടുകള്‍, കഴുത്ത്, വൃഷണം, ഉള്‍ത്തുട, മുലഞെട്ട്, ലിംഗാഗ്രം, പൊക്കിളിനും ലിംഗത്തിനും ഇടയ്ക്കുള്ള ഭാഗം, കഴുത്തിന് പിന്‍വശം, ചെവികള്‍ തുടങ്ങിയ ഇടങ്ങളിലെ സ്പര്‍ശവും ചുംബനവും പുരുഷനില്‍ രതി ഉണര്‍ത്തും. സ്വയം ആസ്വദിക്കുന്നതിനേക്കാള്‍ പങ്കാളിയില്‍ ലൈംഗികത നിറയ്ക്കാനാണ് പലപ്പോഴും പുരുഷന്‍ ഇഷ്ടപ്പെടുന്നത്. കിടപ്പറയില്‍ തീര്‍ത്തും പ്രണായാര്‍ദ്രമായ സമീപനമാണ് പുരുഷന് താല്‍പര്യം. കിടപ്പറയില്‍ പരാതികളുടെ ഭാണ്ഡം അഴിക്കുന്ന സ്ത്രീകളുമായുള്ള സെക്‌സുപോലും പുരുഷന്‍ വെറുക്കുന്നു.

പരീക്ഷണങ്ങള്‍ക്ക് തയാര്‍

കിടപ്പറയില്‍ പരീക്ഷണങ്ങള്‍ക്ക് പുരുഷന്‍ തയാറാണ്. ആവര്‍ത്തിച്ചുള്ള രതിരീതികള്‍ പുരുഷനില്‍ മടുപ്പുളവാക്കുന്നു. രീതികളില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് പുരുഷന്‍ മുതിരാറുണ്ട്. ആശാസ്യമായ രീതിയാണെങ്കില്‍ പുരുഷനോട് സഹകരിക്കാന്‍ സ്ത്രീകള്‍ തയാറാവണം. അതായത് സ്ത്രീക്കും സമ്മതമായ രീതികള്‍. സെക്‌സില്‍ നല്ലതും ചീത്തയും ഇല്ല. പങ്കാളികളുടെ പരസ്പര സമ്മതം മാത്രമാണ് ഇതില്‍ പ്രധാനം. പരീക്ഷണങ്ങളില്‍ താല്‍പര്യമില്ലാത്ത സ്ത്രീകള്‍ പലപ്പോഴും പുരുഷന് സെക്‌സ് നിഷേധിക്കുകയാണ് ചെയ്യുന്നത്. അതിനു പകരം തങ്ങളുടെ താല്‍പര്യക്കുറവ് പുരുഷനെ പറഞ്ഞു മനസിലാക്കാനാണ് സ്ത്രീ ശ്രമിക്കേണ്ടത്. പരീക്ഷണങ്ങള്‍ക്ക് സ്ത്രീ മുന്‍കൈ എടുക്കുന്നതും പുരുഷന്‍ ഇഷ്ടപ്പെടുന്നുണ്ട്. ലൈംഗികതയില്‍ സ്ത്രീ മേല്‍ക്കൈ നേടുന്നതും പുരുഷനില്‍ കൂടുതല്‍ ലൈംഗിക ഊര്‍ജം നിറയ്ക്കാന്‍ സഹായിക്കുന്നു. അവന്റെ ഇഷ്ടങ്ങള്‍ ചോദിച്ച് അറിഞ്ഞ്, അത് നല്‍കുന്നതും പുരുഷ മനസ് കീഴടക്കാന്‍ സഹായിക്കും.

കാഴ്ചയില്‍ തല്‍പരര്‍

പുരുഷന് രതി കാഴ്ചയിലാണ്. സ്ത്രീയുടെ വസ്ത്രധാരണം പുരുഷനില്‍ രതി ഉണര്‍ത്തുന്നു. ഭാര്യ ആകര്‍ഷകമായി അണിഞ്ഞൊരുങ്ങുന്നതും സെക്‌സിയായുള്ള വസ്ത്രം ധരിക്കുന്നതും പുരുഷനില്‍ ലൈംഗിക ഉത്തേജനം സൃഷ്ടിക്കുന്നു. അതിനാല്‍ സ്വകാര്യ നിമിഷങ്ങളില്‍ ഭാര്യ അത്തരം വസ്ത്രങ്ങള്‍ ധരിച്ച് പുരുഷനെ ഉത്തേജിപ്പിക്കാന്‍ ശ്രമിക്കുന്നത് സെക്‌സ് കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ സഹായിക്കും. പുരുഷന്‍ ആഗ്രഹിക്കുമ്പോള്‍ ലൈംഗികബന്ധത്തിന് സ്ത്രീ സന്നദ്ധയാവുന്നതാണ് ഉചിതം. ആഗ്രഹിക്കുന്ന സമയത്ത് സെക്‌സ് ലഭിക്കാതിരുന്നാല്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍ നിരാശനാകുന്നു.
പുരുഷന്റെ ലൈംഗിക ഇംഗിതങ്ങള്‍ കണ്ടും കേട്ടും മനസിലാക്കാന്‍ സ്ത്രീക്ക് കഴിയണം. പുരുഷന്റെ ആഗ്രഹങ്ങള്‍ കണ്ടറിയുന്ന ഭാര്യയ്ക്ക് മനസ് കീഴടക്കാന്‍ കഴിയുന്നു.

Share this news

Leave a Reply

%d bloggers like this: