അവധി ആഘോഷത്തിന് അമേരിക്കയിലേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പ്: ഫ്‌ലോറിഡ ബീച്ചില്‍ മനുഷ്യ മാംസം ഭക്ഷിക്കുന്ന പരാദങ്ങള്‍: ബീച്ചിലൂടെ നടന്ന വയോധിക മരിച്ചത് ആഴ്ചകള്‍ക്കുള്ളില്‍

ഫ്‌ലോറിഡ : അമേരിക്കയില്‍ ഫ്‌ലോറിഡ തീരത്ത് മനുഷ്യ മാംസം ഭക്ഷിക്കുന്ന പരാദങ്ങളുടെ സാനിധ്യം വീണ്ടും കണ്ടെത്തി. ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് അന്ന മരിയ ഐലന്‍ഡില്‍ കോക്വിന ബീച്ചില്‍ നടക്കാന്‍ ഇറങ്ങിയ വയോധികയാണ് പരാദത്തിന്റെ കടിയേറ്റത് . കാലില്‍ കടിയേറ്റതിനെ തുടര്‍ന്ന് ഇവര്‍ക്ക് കാലിനു ചെറിയൊരു മുറിവ് ഉണ്ടായി അതില്‍ ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുകയായിരുന്നു. ദിവസങ്ങള്‍ക്കുളില്‍ ഈ മുറിവ് വികസിച്ചു കാല് ഭാഗം അഴുകി തുടങ്ങിയിരുന്നു.

തുടര്‍ന്ന് അബോധവസ്ഥയിലായ വയോധികയെ രക്ഷിക്കാന്‍ അഴുകിയ കാല്‍ മുറിച്ചുമാറ്റാന്‍ ശസ്ത്രക്രിയ നടത്തുന്നതിനിടെ സ്‌ട്രോക്ക് സംഭവിച്ചു ഇവര്‍ മരണപ്പെടുകയായിരുന്നു. മനുഷ്യമാംസം ഭക്ഷിക്കുന്ന പരാദം അമേരിക്കന്‍ തീരങ്ങളില്‍ കണ്ടെത്തിയതായി ആഴ്ചകള്‍ക്ക് മുന്‍പ് വാര്‍ത്ത വന്നിരുന്നു. അമേരിക്കയിലേക്ക് അവധികാലം ആഘോഷിക്കാന്‍ പോകുന്നവര്‍ക്ക് യൂറോപ്പിലെ ചില രാജ്യങ്ങള്‍ ഈ മുന്നറിയിപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ ആയി നല്‍കി വരുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: