എന്‍.ആര്‍.ഐകള്‍ക്കു ആധാര്‍ നിര്‍ബന്ധമില്ലെന്ന് സര്‍ക്കാര്‍; നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ ഓഫീസുകള്‍

ഓണത്തിന് അവധിക്കെത്തുന്ന പ്രവാസികള്‍ സൂക്ഷിക്കുക. ആധാര്‍ കാര്‍ഡ് ഇല്ലാതെയാണ് നാട്ടില്‍ എത്തുന്നതെങ്കില്‍ ബുദ്ധിമുട്ടും. മൈാബൈല്‍ ഫോണ്‍ സിം അടക്കം എന്താവശ്യത്തിനും ആധാര്‍ നിര്‍ബന്ധമാക്കിയതോടെ ഒഴിവുദിനങ്ങള്‍ ചെലവിടാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി നാട്ടിലെത്തുന്ന എന്‍.ആര്‍.ഐകള്‍ ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുമെന്നാണ് നിലവിലെ അവ്സ്ഥകള്‍ വ്യക്തമാക്കുന്നത്. എന്‍ആര്‍ഐകള്‍ക്ക് ഉടന്‍ ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെങ്കിലും അതൊന്നും എവിടെയും പറഞ്ഞിട്ട് കാര്യമില്ലെന്നതാണ് സത്യം. ബാങ്കില്‍ കെ.വൈ.സിയുടെ വിശദാംശങ്ങള്‍ പുതുക്കാന്‍ പോയാലും റിജീയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസുമായി ഡൈവ്രിങ് ലൈസന്‍സ് പുതുക്കുന്നതിനുവേണ്ടിയായാലും ഇതേ പ്രശ്നമാണ് എന്‍.ആര്‍.ഐകളെ കാത്തിരിക്കുന്നത്.

ഇതോടെ പലരും തെറ്റായ വിവരങ്ങള്‍ നല്‍കി താത്കാലികമായി ആധാര്‍ കാര്‍ഡ് സംഘടിപ്പിക്കുകയാണ്. വ്യാജ സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കുന്നത് ഭാവിയില്‍ നിയമപരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് നിയമവിദഗ്ദര്‍ പറയുന്നു. നിലവിലെ നിയമപ്രകാരം, 182 ദിവസത്തിലധികം തുടര്‍ച്ചയായി രാജ്യത്ത് തുടരുന്ന പക്ഷം മാത്രമേ ആധാര്‍ കാര്‍ഡുകള്‍ എന്‍ആര്‍ഐകള്‍ക്ക് നല്‍കൂ.

പ്രവാസി മലയാളികള്‍ നല്‍കുന്ന പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ ഭാവിയില്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ കഴിയുമെന്നുള്ളതു കൊണ്ട് തന്നെ ആധാര്‍ നിര്‍ബന്ധമാക്കാന്‍ നോര്‍ക്കയും ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട്, ചട്ടങ്ങള്‍ക്കു നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ പലരും ആധാറുമായി ബന്ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്നു.

നിയമവിരുദ്ധമായ രീതിയില്‍ ആധാര്‍ എടുക്കല്‍ നിയമത്തിന്റെ ലംഘനമാണെന്നും അത്തരം എന്‍ആര്‍ഐകളെ തകരാറിലാക്കുമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) സി.ഇ.ഒ ഡോ. അജയ് ഭൂഷന്‍ പാണ്ഡെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ആധാര്‍ നിയമവിരുദ്ധമായി സ്വന്തമാക്കുന്ന എന്‍.ആര്‍.ഐകള്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളണമോ എന്ന് ഇന്ത്യന്‍ സര്‍ക്കാരിനു തീരുമാനിക്കാമെന്നു പാണ്ഡെ പറഞ്ഞു. എന്‍ആര്‍ഐകള്‍ക്കായി ആധാര്‍ നിര്‍ബന്ധിതമാക്കി കൊണ്ട് യാതൊരു നിയമവും ഇല്ലാത്തതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് ബദല്‍ ബാങ്ക്, റെയില്‍വേ, മറ്റ് സേവനങ്ങള്‍ എന്നിവ ലഭ്യമാക്കണമെന്നും പാണ്ഡെ ചൂണ്ടിക്കാട്ടി.

എന്‍ആര്‍ഐകള്‍ ആധാര്‍ കാര്‍ഡിന് അര്‍ഹരാണെന്ന് പല ഏജന്‍സികള്‍ക്കും അറിയില്ല. ചട്ടങ്ങള്‍ക്കും താമസക്കാര്‍ക്കും ബാധകമായ വിധമാണ് അവര്‍ പ്രയോഗിക്കുന്നത്. ചുരുങ്ങിയ അവധിദിനങ്ങള്‍ക്കായി നാട്ടിലെത്തുന്ന എന്‍ആര്‍ഐകള്‍ക്ക് ഇത് ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു.
എ എം

Share this news

Leave a Reply

%d bloggers like this: