അഴിമതി ആരോപണമുയര്‍ന്ന ഭക്ഷ്യമന്ത്രിയെ അരവിന്ദ് കേജ്‌രിവാള്‍ മന്ത്രിസഭയില്‍ നിന്നു പുറത്താക്കി

ന്യൂഡല്‍ഹി: അഴിമതി ആരോപണമുയര്‍ന്ന ഭക്ഷ്യമന്ത്രിയെ അരവിന്ദ് കേജ്‌രിവാള്‍ മന്ത്രിസഭയില്‍ നിന്നു പുറത്താക്കി. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് മന്ത്രിയെ പുറത്താക്കുന്നതായി കേജ്‌രിവാള്‍ പ്രഖ്യാപിച്ചത്. കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് അസീം അഹമ്മദ് ഖാനെ പുറത്താക്കിയത്.

അസീമിനെതിരെ അഴിമതി ആരോപണമുയര്‍ന്നിരുന്നു. അഴിമതിയുമായി ഒരു തരത്തിലും യോജിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. ആരാണ് ഇതിലുള്‍പ്പെട്ടിരിക്കുന്നതെങ്കിലും അതൊന്നും ബാധിക്കില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു.

അസീം ഖാനെതിരെ ഉയര്‍ന്ന എല്ലാ അഴിമതി ആരോപണങ്ങളും പരിശോധിച്ചു. തെളിവുകളും പരിശോധിച്ചു. അധികാരത്തിനു വേണ്ടിയല്ല ഞങ്ങള്‍ ഇവിടെയുള്ളത്. അഴിമതിയി കണ്ടെത്തിയാല്‍ മന്ത്രിമാരായാലും എംഎല്‍എമാരായാലും ഉദ്യോഗസ്ഥരായാലും വെറുതെ വിടില്ലെന്നും കേജ്‌രിവാള്‍ പറഞ്ഞു.

അസിം ഖാന്‍ ഒരു കെട്ടിട നിര്‍മാതാവില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: