അള്‍ജീരിയ വിമാന അപകടം: മരണം 250 കവിഞ്ഞു; അപകടം അട്ടിമറിയെന്നു സംശയം

 

അള്‍ജീരിയ: ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം 250 കവിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമായില്ലെങ്കിലും 250 പേരിലധികം മരിച്ചുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അള്‍ജീരിയയില്‍ ബൗഫറിക് പ്രവിശ്യയിലെ പ്ലീഡ വിമാനത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്നത്. പ്രാദേശിക സമയം രാവിലെ എട്ടിനായിരുന്നു അപകടം. അള്‍ജീരിയയിലെ പടിഞ്ഞാന്‍ നഗരമായ ബെച്ചാറിലേക്ക് ഇലൂഷിന്‍ II-76 വിമാനമാണ് തകര്‍ന്നത്. 250 -ലധികം പേരെ വഹിക്കാന്‍ ശേഷിയുള്ള വലിയ വിമാനമാണ് ഇത്. വിമാനത്തില്‍ സൈനികരും അവരുടെ കുടുംബങ്ങളുമാണെന്നാണ് പ്രാഥമിക വിവരം.

അതേസമയം, വിമാന അപകടം അട്ടിമറിയാകാനുള്ള സാധ്യതയും അധികൃതര്‍ പരിശോധിക്കുന്നുണ്ട്. അള്‍ജീരിയയുടെ അയല്‍രാജ്യമായ മൊറോക്കോയില്‍ നിന്നുള്ള വിമതവിഭാഗമായ പോളിസാരിയോ ഫ്രണ്ടിലെ 26 പേരും അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്നു. മൊറോക്കോയുടെ പടിഞ്ഞാറന്‍ സഹാറ മേഖലയുടെ സ്വാതന്ത്ര്യത്തിനായി വിമതപോരാട്ടം നടത്തുന്നവരാണ് പോളിസാരിയോ ഫ്രണ്ട്. അല്‍ജീരിയ ഇവര്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പോളിസാരിയോ ഫ്രണ്ട് അംഗങ്ങള്‍ സഞ്ചരിച്ചിരുന്ന അള്‍ജീരിയന്‍ സൈനികവിമാനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അട്ടിമറി സാധ്യത അധികൃതര്‍ സംശയിക്കുന്നത്.

ബൗഫറിക് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നെന്നാണ് വിവരം. വടക്കന്‍ അള്‍ജീരിയയില്‍ മെഡിറ്ററേനിയന്‍ സമുദ്രത്തിനു സമീപമാണ് ബൗഫറിക് വിമാനത്താവളം. തലസ്ഥാനനഗരിയായ അള്‍ജിയേഴ്സില്‍നിന്ന് 30 കിലോമീറ്റര്‍ ദൂരം മാത്രമാണ് ഇവിടേയ്ക്കുള്ളത്.

https://www.youtube.com/watch?v=4_WB2hgby8M

 

ഡികെ

Share this news

Leave a Reply

%d bloggers like this: