അള്‍സ്റ്റര്‍ ബാങ്ക് കറന്റ് അക്കൗണ്ട് സേവങ്ങള്‍ക്ക് അതിക നിരക്ക് ഏര്‍പ്പെടുത്തുന്നു

ഡബ്ലിന്‍ ; അയര്‍ലണ്ടിലെ വാണിജ്യബാങ്കുകളില്‍ ഒന്നായ അള്‍സ്റ്റര്‍ ബാങ്ക് കറന്റ് അക്കൗണ്ട് സേവനങ്ങളുടെ നിരക്ക് ഉയര്‍ത്തി. കറന്റ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായേക്കാവുള്ള നിരക്ക് വാര്‍ദ്ധനവിലൂടെ ബാങ്കിന്റെ അറ്റാദായം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

എ.ടി.എം സേവനങ്ങള്‍, കോണ്‍ടാക്ട് ലെസ്സ് ഇടപാടുകള്‍, ഡയറക്റ്റ് ഡെബ്റ്റ്‌സ് എന്നിവയിലാണ് പുതിയ നിരക്ക് വര്‍ദ്ധനവ് ബാധകമാകുക. സാധരണക്കാരായ ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്ന നയം അള്‍സ്റ്റര്‍ ബാങ്ക് പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.

മോര്‍ട്ടഗേജുമായി ബന്ധപ്പെട്ട് അയര്‍ലണ്ടില്‍ അമിത പലിശ ഈടാക്കിയ ബാങ്കുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട അള്‍സ്റ്റര്‍ ബാങ്കിന് , ഇതുമായി ബന്ധപ്പെട്ട് അര്‍ഹരായവര്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചതിനെ തുടന്ന് സാമ്പത്തിക ബാധ്യത നേരിട്ടിരുന്നു. ഇത് പരിഹരിക്കാന്‍ വേണ്ടിയാണ് ബാങ്ക് അമിത ചാര്‍ജ് ഈടാക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ഡികെ

Share this news

Leave a Reply

%d bloggers like this: