അല്‍ ക്വയ്ദ ബന്ദിയാക്കിയ ഇന്ത്യക്കാരനടക്കം 63 പേരെ മോചിപ്പിച്ചു

ഔഗദൗഗോ: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിന ഫോസോയിലെ സ്‌പെന്‍ഡിഡ് ആഡംബര ഹോട്ടലില്‍ അല്‍ ക്വയ്ദ ബന്ദിയാക്കിയ എല്ലാവരെയും മോചിപ്പിച്ചു. ഇന്ത്യക്കാരനടക്കം 63 പേരെയാണ് ശനിയാഴ്ച പുലര്‍ച്ചെ മോചിപ്പിച്ചത്. വിരാജ് എന്നാണ് ഇന്ത്യക്കാന്റെ പേര്.

വിരാജിന്റെ സുഹൃത്തും ബ്രാവിയ ഹോട്ടലിലെ താമസക്കാരനുമായ ഗൗരവ് ഗാര്‍ഗ് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് അയച്ച ട്വീറ്റ് സന്ദേശത്തിലാണ് ഇന്ത്യക്കാരന്‍ ബന്ദിയാക്കപ്പെട്ട വിവരം വ്യക്തമായത്.

രക്ഷപ്പെടുത്തിയവരില്‍ തൊഴില്‍ മന്ത്രി കെ്‌ലമന്റ് സാവദോഗോയുമുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇവരില്‍ 33 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഏതാനും പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ മരണസംഖ്യ വ്യക്തമല്ല. ഫ്രഞ്ച് സേനയുടെ സഹകരണത്തോടെയാണ് അക്രമികളെ തുരത്തിയതെന്നും സര്‍ക്കാര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: