അല്‍ഷിമേഴ്‌സ് രോഗത്തിന് മരുന്ന് കണ്ടെത്തിയതായി ഗവേഷകര്‍; വൈദ്യശാസ്ത്രത്തിന് പ്രത്യാശ

വാഷിങ്ടണ്‍: ആധുനിക വൈദ്യശാസ്ത്രത്തിന് വെല്ലുവിളിയായ ‘അല്‍ഷിമേഴ്‌സ്’ എന്ന മറവിരോഗചികിത്സയില്‍ നാഴികക്കല്ലായി പുതിയ മരുന്ന് കണ്ടെത്തിയതായി ഗവേഷകര്‍. ഷികാഗോയില്‍ കഴിഞ്ഞ ദിവസം നടന്ന അല്‍ഷിമേഴ്‌സ് അസോസിയേഷന്‍ ഇന്റര്‍നാഷനല്‍ കോണ്‍ഫറന്‍സിലാണ് ദശലക്ഷക്കണക്കിന് രോഗികള്‍ക്ക് പ്രത്യാശനല്‍കുന്ന ഈ വിവരം പുറത്തുവിട്ടത്.

പുതിയ മരുന്ന് ഉപയോഗിച്ച് നിരവധി രോഗികളില്‍ നടത്തിയ പരീക്ഷണം ആദ്യഘട്ടത്തില്‍തന്നെ വന്‍ വിജയമായിരുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘എയ്‌സായ്’ എന്ന ഔഷധ നിര്‍മാണ കമ്പനിയാണ് പുതിയ മരുന്നിന്റെ കണ്ടെത്തലിനു പിന്നില്‍.

അല്‍ഷിമേഴ്‌സ് രോഗത്തിന്റെ കാരണമായി കണ്ടെത്തിയ തലച്ചോറില് ഉല്പാദിപ്പിക്കപ്പെടുന്ന ‘അമ്ലോയിഡ്-ബീറ്റ’ യെന്ന പ്രോട്ടീന്‍ അടിഞ്ഞുകൂടി കോശങ്ങള്‍ തമ്മിലുള ആശയവിനിമയം തടയുകയും തകരാറിലാക്കുകയും ചെയ്യുന്നതോടെയാണ് രോഗിയില്‍ മറവി പ്രത്യക്ഷമാവുന്നത്. മസ്തിഷ്‌കത്തില്‍ ഈ പ്രോട്ടീനിന്റെ സാന്നിധ്യം വര്‍ധിക്കുന്നതോടെ രോഗി പൂര്‍ണമായി മറവിയുടെ പിടിയിലാവുകയും ജീവിതം മുന്നാട്ട് കൊണ്ടുപോകാനാകതെ മരണമടയുകയും ചെയ്യുന്നു.

‘ബി.എ.എന്‍-2401’ എന്നുപേരിട്ട പുതിയ മരുന്നിന്റെ ഉപയോഗത്തിലൂടെ രോഗികളുടെ തലച്ചോറില്‍ അടിഞ്ഞുകൂടുന്ന പ്രോട്ടീനിന്റെ സാന്നിധ്യത്തെ ഇല്ലാതാക്കുകയും തുടര്‍ന്ന് ഇവ അടിഞ്ഞുകൂടുന്നത് തടയുമെന്നുമാണ് കണ്ടെത്തല്‍.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: