അലാസ്‌കയില്‍ ഭൂചലനം: വന്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു, സുനാമി മുന്നറിയിപ്പും

യുഎസിലെ ജനസാന്ദ്രത കൂടിയ സംസ്ഥാനങ്ങളില്‍ ഒന്നായ അലാസ്‌കയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭുചലനത്തെ തുടര്‍ന്ന് യുഎസ് തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെയാണു ഭൂചലനം അനുഭവപ്പെട്ടത്. ആങ്കറേജില്‍ നിന്ന് 11 കിമീ മാറിയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ(യുഎസ്ജിഎസ്) വ്യക്തമാക്കി.

അലാസ്‌കയുടെ തെക്ക് കീനായ് പെനിന്‍സുലയിലെ തീരമേഖലയിലാണു സൂനാമി മുന്നറിയിപ്പു നല്‍കിയിരുന്നാനതെന്ന് നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ (എന്‍ഒഎഎ) അറിയിച്ചു. തീവ്രത കൂടിയ ഭൂചലനത്തിന് ശേഷം നിരവധി തുടര്‍ചലനങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആങ്കറില്‍ രേഖപ്പെടുത്തിയ 5.8 ആണ് തുടര്‍ചലനങ്ങളില്‍ ഏറ്റവും തീവ്രത കൂടിയത്.

അതേസമയം, റോഡുകള്‍ കെട്ടിടങ്ങള്‍ എന്നിവ ഉള്‍പ്പെടെ വന്‍ തോതില്‍ നാശം സംഭവിച്ചിട്ടുണ്ടെങ്കിലും സംഭവത്തില്‍ ജീവഹാനിയോ പരിക്കുകളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അലാസ്‌കയിലുണ്ടായ ശക്തമായ ഭുചലനത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഭൂചലനത്തില്‍ വാര്‍ത്താ ചാനലുകളുടെ പ്രവര്‍ത്തനം ഉള്‍പ്പെടെ തടസ്സപ്പെട്ടു. പലയിടത്തും റോഡുകളിലും വീടുകളുടെയും കെട്ടിടങ്ങളുടെയും ചുമരുകളിലും വിള്ളലുകളുണ്ട്. പാലങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വൈദ്യുതി സംവിധാനങ്ങളും പലയിടത്തും തകരാറിലായി. മരങ്ങളും റോഡുകളിലേക്കു വീണു.

നിലവിലെ സാഹചര്യത്തില്‍ യുഎസിലെയും വടക്കേ അമേരിക്കയിലെയും മറ്റു തീരമേഖലയില്‍ സൂനാമി മുന്നറിയിപ്പു നല്‍കണമോയെന്ന കാര്യം പരിശോധിച്ചു വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ ഹവായ് ദ്വീപുകളിലും പസഫിക് മേഖലയിലും സൂനാമി ഭീഷണിയില്ലെന്നും യുഎസിലെ സൂനാമി മുന്നറിയിപ്പു സംവിധാനവുമായി ബന്ധപ്പെട്ടു പുറത്തിറക്കുന്ന ബുള്ളറ്റിന്‍ അറിയിക്കുന്നു. എന്നാല്‍ മുന്നറിയിപ്പ് പിന്നീട് പിന്‍വലിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ വലിയ ഭുചലമാണ് അലാസ്‌കയില്‍ ഉണ്ടായതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. സാഹചര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം ജനങ്ങള്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അഭ്യര്‍ഥിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

https://twitter.com/realDonaldTrump/status/1068600355225690112

എ എം

Share this news

Leave a Reply

%d bloggers like this: