അലക്ഷ്യമായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവരെ പിടിക്കാന്‍ ഡ്രോണുകള്‍ പറക്കും

അനധികൃതമായ ചവര്‍ വലിച്ചെറിയുന്നത് തടയാനായി പുതിയ നടപടികള്‍ക്കൊരുങ്ങുകയാണ് ഇപ്പോള്‍ അയര്‍ലണ്ട്. തിനായി ഡ്രോണുകളുടെ സഹായമാണ് തേടാന്‍ പോകുന്നത്. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയാന്‍ ആവശ്യമായ നൂതന സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും പൂര്‍ണ്ണമായും ഈ പ്രവണത അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ഡ്രോണുകള്‍ പ്രയോജനപ്പെടുത്തുന്നത്.

ക്ലോണ്ടാല്‍കിന്‍ ഏരിയ കമ്മിറ്റി മീറ്റിങ്ങിലാണ് ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. നിയമവിരുദ്ധമായി ചവര്‍ വലിച്ചെറിയുന്നത് തടയാന്‍ നിരവധി മാര്‍ഗങ്ങള്‍ തേടുമെന്ന് സിറ്റി കൌണ്‍സില്‍ പറഞ്ഞു. സെന്റ് കുത്ത്‌ബെര്‍ട്ട്‌സ് പാര്‍ക്കില്‍ 35k യൂറോ വരുന്ന സിസിടിവി ക്യാമറകള്‍ നേരത്തെതന്നെ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തിയുള്ള നിരീക്ഷണമാണ് ഡ്രോണുകളിലൂടെ നടത്തുന്നതെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.

തെരുവുകളിലും ഒഴിഞ്ഞ പ്രദേശങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂടുന്നത് പൂര്‍ണ്ണമായും നിയന്ത്രിക്കാനുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. പിടിക്കപെടുന്നവരില്‍ നിന്നും ഉയര്‍ന്ന പിഴ ഈടാക്കുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണ ക്ളാസുകളിലും പങ്കെടുപ്പിക്കും.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: