അറ്റ്ലസ് രാമചന്ദ്രന്‍ നായര്‍ ദുബായില്‍ 40 വര്‍ഷം ജയിലിലേക്കോ?

അറ്റ്ലസ് രാമചന്ദ്രന്‍ നായരുടെ ജയില്‍വാസം 40 വര്‍ഷം വരെ നീണ്ടേക്കുമെന്ന സൂചനകളാണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ അകപ്പെട്ട് ദുബായ് ജയിലില്‍ തടവില്‍ കഴിയുകയാണ് രാമചന്ദ്രന്‍ ഇപ്പോള്‍. ഒരു കേസില്‍ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടാണ് രാമചന്ദ്രന്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്.

എന്നാല്‍ ഇതിന് പിന്നാലെ വരാന്‍ സാധ്യതയുള്ള കേസുകളില്‍ 40 വര്‍ഷത്തിലേറെ തടവ് ലഭിച്ചേക്കാമെന്നാണത്രെ നിയമവിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഈ കേസുകളില്‍ പലതും ഇപ്പോള്‍ കോടതി പരിഗണിക്കുന്നുണ്ട്. അറ്റ്ലസ് രാമചന്ദ്രന്‍ ജയിലില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്ന് അടുത്തിടെ ജയില്‍ മോചിതനായ അഫ്ഗാന്‍ സ്വദേശി അസ്ഖര്‍ ഭായ് പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

ജയില്‍ ആഹാരം മാത്രം കഴിച്ചാണ് രാമചന്ദ്രന്‍ കഴിയുന്നത് എന്നും കദനകഥ ഷെയര്‍ ചെയ്തുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റുകള്‍ പരക്കുന്നുണ്ട്. പുറത്തുനിന്നും ഭക്ഷണം വാങ്ങിക്കാന്‍ പണമില്ലാത്തത് കൊണ്ടാണത്രെ ഇത്. സാമ്പത്തിക കുറ്റവാളികളും പണക്കാരുമൊക്കെ പുറത്തുനിന്നും ഭക്ഷണം വാങ്ങിച്ച് കഴിക്കുക പതിവാണ്. എന്നാല്‍ ഇതിലൊന്നും വലിയ കാര്യമില്ലെന്ന് പറയുന്നവരും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്.

നിരവധി ആരോഗ്യ പ്രശ്‌നങ്ങളുള്ള രാമചന്ദ്രന്‍ നായര്‍ക്ക് മതിയായ ചികിത്സ കിട്ടുന്നില്ല എന്ന് ഒരു വശത്ത് പറയുന്നു. ഭര്‍ത്താവും മകളും ജയിലിലാണ്. മകനാണെങ്കില്‍ ദുബായിലേക്ക് വരാന്‍ പോലുമാവില്ല. രാമചന്ദ്രന്‍ നായരുടെ ഭാര്യയ്ക്ക് ഒന്നും ചെയ്യാനും പറ്റുന്നില്ല. പ്രവാസി മലയാളികളോ പഴയ ജീവനക്കാരോ രാമചന്ദ്രനെയും കുടുംബത്തെയും തിരിഞ്ഞുനോക്കുന്നില്ല എന്നും പറയുന്നവരുണ്ട്.

ഇപ്പോഴും കോടികള്‍ വിലമതിക്കുന്ന സ്വത്തുവകകള്‍ അറ്റ്ലസ് രാമചന്ദ്രന്റെ പേരിലുണ്ട്. ഇത് മുഴുവന്‍ വിറ്റാലും കടങ്ങള്‍ തീരില്ല എന്ന് ഒരുകൂട്ടര്‍ പറയുന്നു. വസ്തുക്കള്‍ വില്‍പ്പന നടത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നതിലും നല്ലത് രാമചന്ദ്രന്‍ ജയിലില്‍ കിടന്നാലും സ്വത്തെങ്കിലും ബാക്കിയാകുമെങ്കില്‍ അതല്ലേ നല്ലത് എന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടത്തുന്നവര്‍ ചോദിക്കുന്നു.

വായ്പാതട്ടിപ്പ് കേസില്‍ അറസ്റ്റിലായ മലയാളി വ്യാപാരി അറ്റ്ലസ് രാമചന്ദ്രന്‍ നായര്‍ക്ക് 3 വര്‍ഷം തടവ് ശിക്ഷ വിധിച്ചത് 2015 സെപ്തംബറിലാണ്. ദുബായ് കീഴ്ക്കോടതിയാണ് അറ്റ്ലസ് രാമചന്ദ്രനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചത്. 3.4 കോടി ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയ കേസിലാണ് ശിക്ഷ. കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത് രണ്ടര മാസത്തോളം കഴിഞ്ഞ ശേഷമാണ് ശിക്ഷാ വിധി ഉണ്ടായത്.

ജയിലില്‍ നിന്നും പുറത്ത് വിട്ടാല്‍ ബാധ്യതകള്‍ തീര്‍ക്കാമെന്ന് രാമചന്ദ്രന്‍ അപേക്ഷിച്ചെങ്കിലും അത് നിരസിക്കപ്പെട്ടു. മൂന്ന് വര്‍ഷത്തെ ശിക്ഷയാണ് ദുബായ് കീഴ്ക്കോടതി രാമചന്ദ്രന് വിധിച്ചത്. രാമചന്ദ്രന്‍ അറസ്റ്റിലായതോടെ ദുബായിലെ അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന്റെ പ്രവര്‍ത്തനം താളം തെറ്റി. യു എ ഇയിലെ ജ്വല്ലറികളില്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: