അര്‍ബുദ സാധ്യത കുറയ്ക്കാന്‍ ഗ്രീന്‍ ടീ ഉത്തമം

 
ആരോഗ്യകരമായ പാനീയമാണ് ഗ്രീന്‍ ടീ. ആന്റി ഓക്സിഡന്റുകളുടെയും പോഷകങ്ങളുടെയും കലവറ ആണിത്. നിരവധി ഗവേഷണങ്ങളിലൂടെ തെളിഞ്ഞ ഗ്രീന്‍ ടീ യുടെ ആരോഗ്യ ഗുണങ്ങള്‍ ഇതാ. ആരോഗ്യം മെച്ചപ്പെടുത്തുന്ന ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ ഗ്രീന്‍ ടീ യില്‍ ഉണ്ട്. പോളി ഫിനോളുകളായ ഫ്ലെവനോയിഡുകളും കറ്റെചിനുകളും ഗ്രീന്‍ ടീ-യില്‍ ഉണ്ട്. ശക്തി ഏറിയ നിരോക്സീകാരികളായി ഇവ പ്രവര്‍ത്തിക്കുന്നു.

ഇവ ഫ്രീ റാഡിക്കലുകളുടെ രൂപീകരണം കുറയ്ക്കുന്നു. അങ്ങനെ കോശങ്ങളെയും തന്മാത്രകളെയും നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു. എപിഗാലോകറ്റെചിന്‍ ഗാലേറ്റ് എന്ന ആന്റി ഓക്സിഡന്റ് ഗ്രീന്‍ ടീ യില്‍ ഉണ്ട്. ആരോഗ്യത്തിനാവശ്യമായ ചില ധാതുക്കളും ഗ്രീന്‍ ടീ യില്‍ ഉണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. കഫീന്‍ വളരെ കുറച്ചു മാത്രമേ അടങ്ങി യി ട്ടു ള്ളൂ. ഗ്രീന്‍ ടീ യില്‍ അമിനോ ആസിഡ് ആയ എല്‍ തീനൈന്‍ ഉണ്ട് ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.

കൊഴുപ്പിനെ വേഗം അലിയി ക്കുന്നു. ശാരീരികക്ഷമത മെച്ചപ്പെടുത്തുന്നു. ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ഗ്രീന്‍ ടീ-യിലെ നിരോക്സീകാരികള്‍ അര്‍ബുദ സാധ്യത കുറയ്ക്കുന്നു. സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് അര്‍ബുദം, കുടലിലെ അര്‍ബുദം തുടങ്ങി വിവിധ തരം അര്‍ബുദ സാധ്യത കുറയ്ക്കുന്നു. തലച്ചോറിനെ സംരക്ഷിക്കുക വഴി വാര്‍ദ്ധക്യത്തില്‍ അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് രോഗസാധ്യത കുറയ്ക്കുന്നു.

ഗ്രീന്‍ ടീ-യില്‍ അടങ്ങിയ ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ക്ക് ന്യൂറോണുകളെ സംരക്ഷിക്കാന്‍ ഉള്ള കഴിവുണ്ട്. ബാക്റ്റീരിയയെ നശിപ്പിക്കുന്നു. ദന്താരോഗ്യം മെച്ചപ്പെടുത്തുന്നു. വായ്നാറ്റം അകറ്റുന്നു. ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നു. ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാര യുടെ അളവ് കുറയ്ക്കാനുള്ള കഴിവ് ഗ്രീന്‍ ടീ യ്ക്ക് ഉണ്ട്.

ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു. ഹൃദ്രോഗം, പക്ഷഘാതം ഇവ കുറയ്ക്കുന്നു. ശരീര ഭാരവും പൊണ്ണത്തടി യും കുറയ്ക്കുന്നു. അടിവയറി ലെ കൊഴുപ്പ് കുറയ്ക്കുന്നു. ദീര്‍ഘായുസ് ഏകുന്നു. നിരവധി രോഗങ്ങ ളില്‍ നിന്നും സംരക്ഷണം ഏകുക വഴി മരണ സാധ്യത കുറയ്ക്കാനും ഗ്രീന്‍ ടീ-ക്ക് കഴിയും. ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞ ഗ്രീന്‍ടീ ശീലമാക്കാന്‍ മടിക്കേണ്ട.

 

 
എ എം

 

Share this news

Leave a Reply

%d bloggers like this: