അര്‍ബുദ രോഗികള്‍ക്ക് പ്രതീക്ഷയേകി അയര്‍ലണ്ടില്‍ പുതിയ മരുന്ന് പരീക്ഷണം

ഗാല്‍വേ : ക്യാന്‍സര്‍ രോഗികളുടെ ജീവിതഘട്ടം ഉയര്‍ത്താനായി അയര്‍ലണ്ടില്‍ പുതിയ മരുന്ന് പരീക്ഷണത്തിന് തുടക്കമായി. അയര്‍ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലഡ് ക്യാന്‍സര്‍ നെറ്റ് വര്‍ക്കിലെ അസോസിയേറ്റും ഹിമറ്റോളജി കണ്‍സള്‍ട്ടന്റുമായ ഡോ. ജോണ്‍ ക്വിന്‍ ന്റെ ചികിത്സയിലുള്ള ബ്യുമോണ്ട് നിവാസിയായ ഒരു ബ്ലഡ് ക്യാന്‍സര്‍ രോഗിയിലാണ് പരീക്ഷണങ്ങള്‍ നടത്തുന്നത്. മരുന്നുകളോട് ശരീരം പ്രതികരിക്കാത്തതാണ് പ്രധാന വെല്ലുവിളി. യു.എസ്, ആസ്ട്രലിയ എന്നിവിടങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ആക്യൂട്ട് മൈലോയിഡ് ലുക്കിമിയ ബാധിച്ചവരില്‍ ഈ മരുന്ന് ഫലം കണ്ടിരുന്നു.

GMI-1271 എന്ന മരുന്നാണ് പരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. ഇത് വിജയം കണ്ടാല്‍ തുടര്‍ന്ന് 20 രോഗികളിലേയ്ക്കും പരീക്ഷണം വ്യാപിപ്പിക്കും. ക്യാന്‍സറുകളില്‍ ഏറ്റവും ഭീകരമായ രക്താര്‍ബുദം, രക്തപര്യയന വ്യവസ്ഥ, അസ്ഥി മജ്ജ, പ്രതിരോധ സംവിധാനം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. സാധാരണ രക്താര്‍ബുദക്കാരില്‍ അതിനെതിരായുള്ള ആന്റ്‌റി ബോഡി പ്ലാസ്മാ കോശങ്ങള്‍ അര്‍ബുദകോശങ്ങളായി രൂപാന്തരം പ്രാപിച്ചാല്‍ ആന്റ്‌റി ബോഡികള്‍ രക്ത പര്യയന വ്യവസ്ഥയെ തകര്‍ക്കും. ഈ അവസ്ഥകളാണ് മൈലോമ, മൈലോയിഡ് ലുക്കിമിയ തുടങ്ങിയവ. ഇത് പിടിപെട്ടാല്‍ അസ്ഥിമജ്ജയിലുള്ള അര്‍ബുദത്തെ നേരിടാന്‍ കിമോതെറാപ്പിക്ക് പോലും കഴിയില്ല. ഈ സാഹചര്യത്തില്‍ പുതിയ മരുന്ന് ഉപയോഗപ്രദമാകുമെന്നാണ് പ്രതീക്ഷ.

അയര്‍ലണ്ടില്‍ ഓരോ വര്‍ഷവും 250 ആളുകള്‍ക്ക് അര്‍ബുദം ബാധിക്കുകയും 170 പേര്‍ മരണപ്പെടുകയും ചെയ്യുന്നുണ്ട്. ഈ പരീക്ഷണം വിജയിച്ചാല്‍ രക്താര്‍ബുദ രോഗികളുടെ ആയുസ്സ് നീട്ടി കൊടുക്കാന്‍ കഴിയുമെന്നാണ് ഗവേഷണത്തിന് ചുക്കാന്‍ പിടിക്കുന്ന ഗാല്‍വേ NUI ലെ ഹിമറ്റോളജി ഫ്രൊഫസര്‍ മൈക്കല്‍ ഒ ഡയറി അറിയിച്ചു.

 
എ എം

Share this news

Leave a Reply

%d bloggers like this: