അര്‍ബുദ ചികിത്സാ രംഗത്ത് നേട്ടവുമായി ഇന്ത്യന്‍ വനിതകള്‍

അര്‍ബുദ ചികിത്സാ രംഗത്ത് നിര്‍ണായകമായ വഴിത്തിരിവ് ഉണ്ടാക്കുന്ന നേട്ടവുമായി ഇന്ത്യയിലെ വനിതാ ഗവേഷകര്‍. ന്യൂ ഡല്‍ഹി ഐഐടി-യിലെ നാല് പേരടങ്ങുന്ന സംഘമാണ് നേട്ടത്തിന് പിന്നില്‍. ആന്റി ബയോട്ടിക്കുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്ന, മരുന്നുകള്‍ കോശങ്ങളിലേക്ക് എത്തിക്കുന്ന ഒരു നൂതന ആന്റി ബയോട്ടിക് ഡെലിവറി സിസ്റ്റമാണ് ഇന്ത്യയിലെ വനിതാ ഗവേഷകരുടെ സംഘം വികസിപ്പിച്ചത്. ഭാവിയില്‍ അര്‍ബുദ ചികിത്സ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഈ സംവിധാനം വികസിപ്പിച്ചവര്‍ ഡോ. ശാലിനി ഗുപ്ത, രോഹിണി സിംഗ്, സ്മിതാ പാട്ടീല്‍, ഡോ. നീതു സിങ് എന്നിവരായിരുന്നു. സയന്റിഫിക് റിപ്പോര്‍ട്ട് എന്ന ജേര്‍ണലില്‍ ഈ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആന്റിബയോട്ടിക്കുകളുടെ ഫല പ്രാപ്തിയില്ലാത്തതും വിവേചന രഹിതവും ആയ ഉപയോഗം മൂലമുള്ള ആന്റിബയോട്ടിക് പ്രതിരോധം ചികിത്സക്ക് വെല്ലുവിളിയാണ്. രോഗ പ്രതിരോധ സംവിധാനം ദുര്‍ബലമായിട്ടുള്ള, അര്‍ബുദം പോലുള്ള രോഗങ്ങള്‍ ബാധിച്ചവരില്‍ ഇതിന്റെ ഗുരുതരാവസ്ഥ കൂടുന്നു. പുതിയതും കൂടുതല്‍ ശേഷി ഉള്ളതുമായ ആന്റി ബയോട്ടിക്കു കളുടെ യും പകരം സംവിധാനങ്ങ ളുടെയും അഭാവത്തില്‍ നിലവിലുള്ള മാര്‍ഗങ്ങള്‍ മെച്ചപ്പെടുത്താനാണ് ഗവേഷകര്‍ ശ്രമിക്കുന്നത്.

ഈ സാഹചര്യത്തില്‍ ഐ ഐ ടി യിലെ ഗവേഷകര്‍ നാനോ കോണ്‍ജുഗേറ്റ്സ് ഉപയോഗിച്ചു. ജീവശാസ്ത്ര പരമായ പ്രത്യേകതകള്‍ ഉള്ള തന്മാത്രകളാല്‍ ചുറ്റപ്പെട്ട അതി സൂക്ഷ്മ കണങ്ങള്‍ ആണിവ. അതിസൂക്ഷ്മ കണത്താല്‍ പൊതിഞ്ഞ ആന്റി ബാക്റ്റീരിയല്‍ ഏജന്റ്-സുഷി പെപ്ടൈഡ് എന്ന് വിളിക്കുന്ന ചെറു തന്മാത്ര-ആന്റി ബാക്റ്റീരിയല്‍ ഏജന്റ് ഒറ്റക്ക് ഉണ്ടാവുന്നതിലും കൂടുതല്‍ ഫലപ്രദമാണ്.

അര്‍ബുദ കോശങ്ങളുടെ ജൈവ സൂചകങ്ങളെ പ്രത്യേകം ലക്ഷ്യമാക്കി, ആന്റിബയോട്ടിക്കിന് ഫലപ്രദമായ ഡെലിവറി വെഹിക്കിള്‍ ആയി അതി സൂക്ഷ്മ കണികകളെ ഉപയോഗിച്ചു എന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകരില്‍ ഒരാളായ ഡോ. ശാലിനി ഗുപ്ത പറഞ്ഞു. സാധാരണ ആന്റി ബാക്റ്റീരിയല്‍ ഏജന്റുകള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കാത്ത അര്‍ബുദ കോശങ്ങളെ ചികിത്സിക്കാന്‍ ഈ മാര്‍ഗം ഫലപ്രദ മാണ്.

അര്‍ബുദ കോശങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന ഈ ബാക്ടീരിയകളെ നശിപ്പിക്കുക എന്നതാണ് തങ്ങളുടെ തന്ത്രം എന്ന് ഡോ. ഗുപ്ത വിശദീകരിക്കുന്നു. ഗവേഷകര്‍, ലബോറട്ടറിയില്‍ കോശങ്ങളിലെ ഇ കോളി, ഇ ടൈഫി ബാക്റ്റീരിയകളെ ഫലപ്രദമായി ഇല്ലാതാക്കി. സുവര്‍ണ അതിസൂക്ഷ്മ കണികകളെ അടിസ്ഥാനമാക്കിയ കോണ്‍ജുഗേറ്റ്, കോശങ്ങള്‍ ഫലപ്രദമായി ഏറ്റെടുത്തു. ഇവ ഒരു ടോക്സിസിറ്റിയും പ്രകടമാക്കിയില്ല.

ആന്റിബയോട്ടിക്കുകളുടെ പുതു തലമുറയ്ക്ക് ഈ അതി സൂക്ഷ്മ കണികാ സംവിധാനം ഒരു വേദി നല്‍കുന്നു. വളരെ കുറഞ്ഞ അളവിലും സജീവമായ ഈ ആന്റി ബയോട്ടിക്കുകള്‍, ബാക്ടീരിയ ഉണ്ടാക്കുന്ന പ്രതിരോധം എന്ന വളരെ സാധാരണമായ പ്രശ്നത്തെ ഫലപ്രദമായി നേരിടുന്നു. പലപ്പോഴും ആന്റി ബയോട്ടിക്കുകളുടെ അമിതോപയോഗം മൂലം ഉടലെടുക്കുന്ന ബാക്റ്റീരിയല്‍ പ്രതിരോധം ചികിത്സ രംഗത്ത് എക്കാലത്തെയും കീറാമുട്ടി ആയിരുന്നു. അതിനാണ് ഇപ്പോള്‍ പരിഹാരം ആയിരിക്കുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: