അരുന്ധതി റോയിയുടെ പുതിയ പുസ്തകം ‘സ്ലീപ്പിംഗ് ഓണ്‍ ജൂപ്പിറ്റര്‍’ മാന്‍ ബുക്കര്‍ പ്രൈസ് ചുരുക്കപ്പട്ടികയില്‍

ന്യൂഡല്‍ഹി: പ്രമുഖ ഇന്ത്യന്‍ എഴുത്തുകാരി അരുന്ധതി റോയിയുടെ പുതിയ പുസ്തകം ‘സ്ലീപ്പിംഗ് ഓണ്‍ ജൂപ്പിറ്റര്‍’ എന്ന പുസ്തകം മാന്‍ ബുക്കര്‍ പ്രൈസ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചു.

ബുക്കര്‍ പ്രൈസ് വിജയിയയായ ആനി എന്റൈറ്റ്‌സിന്റെ ദി ഗ്രീന്‍ റോഡ്, മരിലിന്‍ റോബിന്‍സണിന്റെ ലീല, ബ്രിട്ടീഷ് എഴുത്തുകാരനായ സഞ്ജീവ് സഹോതയുടെ ദി ഇയര്‍ ഓഫ് ദി റണ്‍വേയ്‌സ്, ആനി ടെയിലറിന്റെ എ സ്പൂള്‍ ഒഫ് ബ്ലൂ ത്രെഡ് തുടങ്ങിയ 13 പുസ്തകങ്ങള്‍ അടങ്ങിയ പട്ടികയിലാണ് അരുന്ധതിയുടെ പുസ്തകവും ഇടം പിടിച്ചത്.

മൈ ഹേല്‍ വുഡിന്റെ അദ്ധ്യക്ഷതയിലുള്ള എല്ലാ വാകതാമ ആല്‍ഫ്രേ, ജോണ്‍ ബേണ്‍സൈഡ്, സാം ലെയിത്, ഫ്രാന്‍സിസ് ഓസ്‌ബോണ്‍ തുടങ്ങിയ അഞ്ചംഗ വിധികര്‍ത്താക്കളാണ് പുസ്തകങ്ങളെ വിലയിരുത്തുന്നത്. ഈ വര്‍ഷത്തെ പുരസ്‌കാരത്തിനായി 156 പുസ്തകങ്ങളാണ് വിധികര്‍ത്താക്കള്‍ പരിഗണിച്ചത്.

സെപ്തംബര്‍ 15ന് ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്ന 13 പുസ്തകങ്ങളില്‍ നിന്നും ആറ് പുസ്തകങ്ങള്‍ വീണ്ടും തിരഞ്ഞെടുക്കും. ഈ ആറ് പേര്‍ക്കും രണ്ട് ലക്ഷം രൂപയും വിജയിക്ക് 49 ലക്ഷം രൂപയും പുരസ്‌കാരമായി ലഭിക്കും.

Share this news

Leave a Reply

%d bloggers like this: