അരുണ്‍ജെറ്റ്‌ലി ചികിത്സയില്‍ തുടരുന്ന ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വന്‍ തീപിടുത്തം

ന്യൂഡല്‍ഹി : ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വന്‍ തീപിടുത്തം നടക്കുന്നു . ആശുപത്രിയിലെ ഒന്നാമത്തെയും ,രണ്ടാമത്തെയും നിലകളിലാണ് തീപിടുത്തം സംഭവിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ 34 ഫയര്‍ യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ഷോര്‍ട് സെര്‍ക്യൂട്ട് ആണ് തീപിടുത്തം ഉണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ജെറ്റ്‌ലി നിലവില്‍ ഇ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. തീപിടുത്തത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇവിടെ ഫയര്‍ എന്‍ജിനുകള്‍ തീഅണക്കല്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

Share this news

Leave a Reply

%d bloggers like this: