അരവിന്ദ് കേജ്‌രിവാളിനെ കരിങ്കൊടി കാണിച്ചു…ഹസാരയുടെ അനുയായികളെന്ന് റിപ്പോര്‍ട്ടുകള്‍

പട്‌ന: ബിഹാറില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ കരിങ്കൊടി കാണിച്ചു. പട്‌ന വിമാനത്താവളത്തില്‍ വച്ചാണ് കരിങ്കൊടി കാണിച്ചത്. അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അണ്ണാ ഹസാരെയുടെ അനുയായികളാണ് കരിങ്കൊടി കാണിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം പൊതുപരിപാടിയില്‍ പങ്കെടുക്കാനാണ് കേജ്‌രിവാള്‍ എത്തിയത്. പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു കേജ്‌രിവാള്‍. കഴിഞ്ഞയാഴ്ച്ച എഎപി സര്‍ക്കാര്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിതീഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു.

അരവിന്ദ് കേജ്‌രിവാളുമായി ചേര്‍ന്ന് അണ്ണാ ഹസാരെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. എന്നാല്‍ കേജ്‌രിവാള്‍ എഎപി രൂപികരിച്ചതിനു ശേഷം ഇരുവരും പിരിയുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: