അയോദ്ധ്യ വിധി; സുപ്രീം കോടതി ഉത്തരവിനെ ബഹുമാനിക്കുന്നതായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാമജന്മഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെ അംഗീകരിക്കുന്നതായി കോണ്‍ഗ്രസ് പ്രസ്താവന. പാര്‍ട്ടി വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജെവാലയാണ് പ്രസ്താവന പുറത്തുവിട്ടത്. സുപ്രീം കോടതി വിധി ക്ഷേത്ര നിര്‍മ്മാണത്തിന് വഴി തുറന്നു എന്ന് മാത്രമല്ല, ബിജെപിക്ക് ഈ പ്രശ്നം രാഷ്ട്രീയവത്കരിക്കുന്നതിനുള്ള അവസരം ഇല്ലാതാക്കി എന്നും രണ്‍ദീപ് സിംഗ് സൂര്‍ജെവാല പറഞ്ഞു.

പുനപരിശോധന ഹര്‍ജി നല്‍കുമെന്ന് ഓള്‍ ഇന്ത്യ മുസ്ലീം പേഴ്സണല്‍ ബോര്‍ഡ് (അഖിലേന്ത്യ മുസ്ലീ വ്യക്തി നിയമ ബോര്‍ഡ്) അംഗവും സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി 33 വര്‍ഷം ബാബറി-രാമജന്മഭൂമി തര്‍ക്ക കേസ് വാദിച്ച അഭിഭാഷകനുമായ സഫര്‍യാബ് ജിലാനി പറഞ്ഞു. പുനപരിശോധന നല്‍കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട് എന്നും സഫര്‍യാബ് ജിലാനി പറഞ്ഞു. അയോധ്യാവിധിയില്‍ തൃപ്തരല്ലെന്ന് സുന്നി വഖഫ് ബോര്‍ഡും വ്യക്തമാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: