അയര്‍ലന്‍ഡ് തണുത്തുവിറയ്ക്കുന്നു

ഡബ്ലിന്‍: അയര്‍ലന്‍ഡ് തണുത്തുവിറയ്ക്കുകയാണ്. ഈ ആഴ്ചയും പൊതുവെ കഠിനമായ തണുപ്പായിരിക്കും അനുഭവപ്പെടുകയെന്ന് മെറ്റ് ഐറിന്‍ അറിയിച്ചു. അള്‍സ്റ്ററിലും കൊനാട്ടിലും ഇന്ന് തണുപ്പ് ശക്തമാകും. ഒപ്പം മഴയും അനുഭവപ്പെടും. ഉച്ചയ്ക്ക് ശേഷം 6 മുതല്‍ 9 ഡിഗ്രി സെല്‍ഷ്യസിന് ഇടയ്ക്കുള്ള താപനിലയായിരിക്കും രേഖപ്പെടുത്തുക.

രാത്രിയോടു കൂടി കൊടുംതണുപ്പായിരിക്കും അനുഭവപ്പെടുക. മൈനസ് നാല് ഡിഗ്രി സെല്‍ഷ്യസായിരിക്കും താപനില.

നാളെ തണുത്തുറഞ്ഞ കാലാവസ്ഥാ തന്നെയായിരിക്കും. മൂടല്‍ മഞ്ഞും അനുഭവപ്പെടും. ഇടയ്ക്കിടക്ക് മഴയുമുണ്ടായേക്കാമെന്നും മെറ്റ് ഐറിന്‍ അറിയിച്ചു. വരും ദിവസങ്ങളിലും തണുപ്പു തുടരും.

Share this news

Leave a Reply

%d bloggers like this: