അയര്‍ലന്‍ഡ് കൂടുതല്‍ കുടിയേറ്റക്കാരെ സ്വീകരിക്കുമെന്ന സൂചനകള്‍ നല്‍കി ഉപ പ്രധാനമന്ത്രി

ഡബ്ലിന്‍:  കൂടുതല്‍ കുടിയേറ്റക്കാരെ സ്വീകരിക്കുമെന്ന് സൂചന നല്‍കി ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍.  രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപിലേക്ക് സംഭവിച്ചിട്ടുള്ള വന്‍കുടിയേറ്റത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന്‍ മന്ത്രിമാര്‍ രണ്ടാഴ്ച്ചത്തേക്ക് യോഗം ചേരുന്നതിന് മുന്നോടിയായിട്ടാണ് ബര്‍ട്ടന്‍റെ പ്രതികരണം വന്നിരിക്കുന്നത്. ആഴ്ച്ചവസാനം യൂറോപ്യന്‍ കാര്യമന്ത്രി ഡാറ മര്‍ഫി വ്യക്തമാക്കിയിരുന്നത് വിഷയത്തില്‍ സര്‍ക്കാര്‍ യാതൊരു ഉത്തരവാദിത്വങ്ങളും ഏറ്റെടുത്തിട്ടില്ലെന്നായിരുന്നു.

ഈ ആഴ്ച്ചയിലെ ആര്‍ടിഇ പരിപാടിയില്‍ അറനൂറ് പേരെ അയര്‍ലന്‍ഡ് സ്വീകരിക്കുമെന്ന് ഫിന ഗേല്‍ ടിഡി വ്യക്തമാക്കിയിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നാല്‍പതിനായിരം പേരെയാണ് ഇത്തരത്തില്‍ കരാറിലൂടെ പുനര്‍ വിന്യസിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുന്നത് അറനൂറ്പേരെയാണെന്നും ഇക്കാര്യത്തില്‍  അര്‍ഹിക്കുന്ന വിധത്തില്‍ രാജ്യം പങ്ക് വഹിക്കുന്നത് തുടരുമെന്നും മര്‍ഫി വ്യക്തമാക്കുന്നു.  ഇനിയും സഹായിക്കണമെന്ന് അഭ്യര്‍ത്ഥന അയര്‍ലന്‍ഡ് ഗൗരവത്തോടെ പരിഗണിക്കുമെന്ന് രാവിലെ ബര്‍ട്ടനും പറഞ്ഞിരുന്നു.

ആളെ എടുക്കാനുള്ള ആവശ്യമാണ് ഉന്നയിക്കുന്നതെങ്കില്‍ ഇരു സര്‍ക്കാര്‍ കക്ഷികളും കഴിഞ്ഞ അപേക്ഷകള്‍ കൈകാര്യം ചെയ്ത അതേ രീതിയില്‍ തന്നെ മുന്നോട്ട് കൊണ്ട് പോകുമെന്നും വിശദീകരിക്കുകയും ചെയ്തു. ഏതെങ്കിലും ഒരു രാജ്യത്തിന് മാത്രം ഇക്കാര്യത്തില്‍ പരിഹാരത്തിന് സാധ്യമല്ലെന്നും ബര്‍ട്ടന്‍ അഭിപ്രായപ്പെട്ടു. ലേബര്‍ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ പരിഹാരമാര്‍ഗത്തില്‍ അയര്‍ലന്‍ഡ് അതിന്‍റെ പങ്ക് വഹിക്കുമെന്നാണ് തനിക്ക് പറയാന്‍ സാധിക്കുകയെന്നും ബര്‍ട്ടന്‍ കൂട്ടി ചേര്‍ത്തിട്ടുണ്ട്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ കൂടി ഇക്കാര്യത്തില്‍ കാര്യമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്. മെഡിറ്ററേനിയന്‍ മേഖലയില്‍ ഡഫിന്‍സ് ഫോഴ്സ് പ്രവര്‍ത്തിക്കുന്നത് പോലെ ശക്തമായ ഇടപെടല്‍ ആവശ്യമാണെന്നും ബര്‍ട്ടന്‍ ചൂണ്ടികാട്ടി.

യൂറോപ്പിലേക്കുള്ള  അഭയാര്‍ത്ഥി പ്രതിസന്ധി കൂടുതല്‍ പ്രശ്നത്തിലേക്കാണ് പോകുന്നതെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി രാവിലെ വ്യക്തമാക്കിയിരുന്നു. ചര്‍ച്ചകളില്‍ അയര്‍ലന്‍ഡ് പൂര്‍ണമായും പങ്കെടുക്കുമെന്ന് കെന്നി സൂചിപ്പിച്ചു. കുടിയേറ്റത്തിന്‍റെ മൂല കാരണം കണ്ടെത്തേണ്ടതുണ്ടെന്നും കെന്നി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: