അയര്‍ലന്‍ഡ് ആദ്യ ബഹിരാകാശ ദൗത്യത്തിന് ഒരുങ്ങുന്നു…

ഡബ്ലിന്‍:  അയര്‍ലന്‍ഡ് ആദ്യ ബഹിരാകാശ ദൗത്യത്തിന് ഒരുങ്ങുന്നു. മെയ്നൂത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി സ്പേസ് ടെക്നോളജി അയര്‍ലന്‍ഡാണ് ഇതിന് പിന്നില്‍. നേരത്തെ എസ്എയുടെ റോസറ്റ അടക്കമുള്ള ബഹിരാകാശ ദൗത്യങ്ങള്‍ക്ക് പരീക്ഷണ നിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുള്ളതാണ് സ്ഥാപനം. സ്പേസ് ടെക്നോളജി അയര്‍ലന്‍ഡ് ഡയറക്ടര്‍ പ്രൊഫ.സൂസണ്‍ മക് കെന്നായ്ക്കാണ് പ്രൊജക്ടിന്‍റെ ചുമതല.

ഐറിഷ് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികളെ കൂടി ബഹിരാകാശ പേടകത്തിന്‍റെ നിര്‍മ്മാണത്തിന് സഹകരിപ്പിക്കാന്‍ ആലോചനയുണ്ട്. ഇക്കാര്യത്തില്‍ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം സംഘടിപ്പിക്കാനാണ് നീക്കം. വിദ്യാര്‍ത്ഥികള്‍ക്ക് ബഹിരാകാശ ശാസ്ത്രരംഗത്ത് അനുഭവപരിചയം ആകുകയും ചെയ്യുമെന്ന കണക്ക് കൂട്ടലിലാണ് അവര്‍. സ്പേസ് ഇന്‍സ്ട്രിയില്‍ വന്‍ അവസരമായിരിക്കും വരും നാളുകളില്‍ ഉണ്ടാകുകയെന്നാണ് കണക്ക് കൂട്ടുന്നത്.  അയര്‍ലന്‍ഡിലെ എഞ്ചിനിയര്‍ മാര്‍ ഇതിനായി സജ്ജമായിരിക്കണമെന്നും സൂസണ്‍ വ്യക്തമാക്കുന്നു.

പ്രൊജക്ടിന് ധനസഹായം നല്‍കുന്നത് ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. റഷ്യയില്‍ നിന്ന് അടുത്ത വര്‍ഷമാകും പേടകം വിക്ഷേപിക്കുക. സ്കൂള്‍ കുട്ടികള്‍ക്ക് വിവരങ്ങള്‍ പരിശോധിക്കാനും  വിശദീകരിച്ച് കൊടുക്കാനും അവസരമൊരുക്കുന്നുണ്ട്. പ്രൊജ്ട് പൊതുജനങ്ങള്‍ക്ക് കൂടി ആസ്വാദ്യകരമാക്കാനാകുമോ എന്നാണ് ആലോചനയെന്നും സൂസണ്‍ വ്യക്തമാക്കുന്നു. സംഗീതം, കവിത സാഹിത്യംതുടങ്ങി എല്ലാവിധ മേഖലയില്‍ നിന്നും ആളുകള്‍ക്ക് പങ്കെടുക്കാനാകുന്ന വിധമായിരിക്കും  പ്രൊജക്ടുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കൊരുക്കുന്ന പരിപാടികള്‍.

ചില പ്രതിമകളും മറ്റ് വസ്തുക്കളും വിക്ഷേപിക്കുന്നപേടകത്തില്‍  ശൂന്യാകാശത്തേക്ക് അയക്കാനും സാധ്യതയുണ്ട്. കാലവസ്ഥയും അത് മനുഷ്യനെ എങ്ങനെ ബാധിക്കുമെന്നും പഠിക്കുകയാണ് പ്രൊജക്ടിന്‍റെ പ്രധാന ഉദേശം.  സൂര്യന്‍റെ പ്രഭാവം മൂലം കലാവസ്ഥാ മാറ്റം ഉണ്ടാകുന്നത് ജിപിആര്‍എസ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്, അപകടകരമായ വികരണങ്ങള്‍ ഒഴിവാക്കാന്‍ വിമാനങ്ങള്‍ താഴന്ന് പറക്കേണ്ടി വരുന്നത് തുടങ്ങിയയെല്ലാം പഠന വിധേയമാകും.  ഇത്തരത്തിലുള്ള വിവിധ വിഷയത്തില്‍ പരീക്ഷണങ്ങള്‍ അയര്‍ലന്‍ഡില്‍ നിന്ന് മാത്രമല്ല നടക്കുന്നത്. ചൈന , കാനഡ, ജപ്പാന്‍, ജര്‍മ്മനി, റഷ്യ , സ്ലോവാക്യ , യുകെ എന്നീ രാജ്യങ്ങളുമായി സഹകരിക്കുന്നതിന് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. റോസറ്റയുമായി ആശയവിനിമയം നടത്തുന്നതിന് ഇലക്ട്രോണിക് സപ്പോര്‍ട്ട് സിസ്റ്റം വികസിപ്പിച്ചത് സൂസണും സംഘവുമാണ്.  നാസ, ഇ

എസ്എ, ചൈന, ഇന്ത്യ, റഷ്യ തുടങ്ങിവരുമായി പ്രവര്‍ത്തിച്ച് പരിചയമുള്ള ആളാണ് സുസണ്‍.

Share this news

Leave a Reply

%d bloggers like this: