അയര്‍ലന്‍ഡ് അടക്കം വിവിധ രാജ്യങ്ങളിലേക്കുള്ള വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കൊരട്ടി സ്വദേശി അറസ്റ്റില്‍

ചാലക്കുടി:അയര്‍ലന്‍ഡ്, ജര്‍മ്മനി, ഹോളണ്ട്, , അമേരിക്ക, ഇറ്റലി തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയില്‍. കൊരട്ടി നാലുകെട്ട് സ്വദേശി മൂഴിക്കുളം മുകേഷ് മോഹന്‍ (28) ആണ് പോലീസ് പിടിയിലായിരിക്കുന്നത്.തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.

നഴ്‌സിംഗ്,സ്റ്റുഡന്റ് വിസകളുടെ വാഗ്ധാനത്തിലൂടെ ഒരു കോടിയിലധികം രൂപയാണ് തട്ടിയെടുത്തിരിക്കുന്നത്. വയനാട്, കാസര്‍കോട്, പാലക്കാട്, മലപ്പുറം, കോട്ടയം, തൃശൂര്‍, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ ഇരകളായവരുണ്ട്.

കൊരട്ടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം 26 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്യുക്കര്‍ സൈറ്റില്‍ പരസ്യം ചെയ്താണ് വിദ്യാര്‍ത്ഥികലെ വലയിലാക്കുന്നത്. 2013ല്‍ കൊരട്ടി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ഉപദ്രവിച്ചതിനു പ്രതിക്കെതിരേ മറ്റൊരു കേസുണ്ട്. ഗര്‍ഭിണിയാക്കിയ ശേഷം കൊക്കകോളയില്‍ മരുന്നുകലക്കി ഗര്‍ഭച്ഛിദ്രം നടത്തിച്ചുവെന്നും വീണ്ടും ഉപദ്രവിച്ചുമെന്നുമാണു കേസ്.

സന്ദര്‍ശക വിസയില്‍ വിവിധ രാജ്യങ്ങളില്‍ പോയി ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സാങ്കേതിക വശങ്ങള്‍ മനസിലാക്കിയ ശേഷം തിരികെ നാട്ടിലെത്തി പരസ്യം ചെയ്ത് തട്ടിപ്പിന് വഴിയൊരുക്കുകയാണ് ചെയ്യുന്നത്.

Share this news

Leave a Reply

%d bloggers like this: