അയര്‍ലന്‍ഡും ഭീകരാക്രണത്തിന്റെ നിഴലില്‍, ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

ഡബ്ലിന്‍: അയര്‍ലന്‍ഡുള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളിലും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നീതിന്യായ വകുപ്പുമന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌ജെറാള്‍ഡ്. പടിഞ്ഞാറന്‍ ജീവിതവും ജനാധിപത്യ മൂല്യങ്ങളും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭീഷണി നേരിടുകയാണെന്നും അതിനാല്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.

ഭീകരവാദികള്‍ ലക്ഷ്യമിടുന്ന പ്രദേശങ്ങളില്‍ അയര്‍ലന്‍ഡുണ്ടെന്ന് നേരിട്ട് സൂചനയൊന്നുമില്ല. പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യവും സംഗീതവിരുന്നുകള്‍ക്ക് പോകാനുള്ള സ്വാതന്ത്ര്യവും കായിക വിനോദങ്ങള്‍ ആസ്വദിക്കാനുള്ള സ്വാതന്ത്ര്യവുമെല്ലാം ഉണ്ട്.
എന്നാല്‍ എല്ലാ ജനാധിപത്യരാജ്യങ്ങളിലും അപകടത്തിന് സാധ്യതയുണ്ടെന്നും പാരീസില്‍ സംഭവിച്ചതുപോലെ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും ഭീകരാക്രമണത്തിന്റെ നിഴലിലാണെന്നും ഫിറ്റ്‌ജെറാള്‍ഡ് പറയുന്നു.

അയര്‍ലന്‍ഡില്‍ ഒരു ചെറുവിഭാഗം മൂസ്ലീം തീവ്രവാദികള്‍ ഐഎസ് അടക്കമുള്ള അന്തര്‍ദേശീയ ഭീകരസംഘടനകള്‍ക്ക് സാമ്പത്തികസഹായവും മറ്റു സഹായങ്ങളും നല്‍കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വ്യാജരേഖകളും പാസ്‌പോര്‍ട്ടുകളും യാത്ര ചെയ്യുന്നതിനുള്ള പണവും മറ്റും നല്‍കുന്ന ഇത്തരം നെറ്റ് വര്‍ക്കുകളുടെ നേതാവെന്ന് സംശയിക്കുന്നവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: