അയര്‍ലന്‍ഡില്‍ രോഗികള്‍ക്ക് യൂണിക് ഐഡന്റിറ്റി നമ്പര്‍

 

ഡബ്ലിന്‍: ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സര്‍വീസുകള്‍ സ്വീകരിക്കുന്ന ഓരോ രോഗികള്‍ക്കും ലൈഫ് ടൈം യൂണിക് നമ്പര്‍ നല്‍കാന്‍ പദ്ധതി തയാറാകുന്നു. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി തയാറാക്കിയിരിക്കുന്നത്.

രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്വാളിറ്റി അതോറിറ്റി( ഹിക്വ) നിര്‍ദേശിച്ചിരിക്കുന്ന ‘Individual Health Identifiers’ (IHIs) സ്‌കീമിന്റെ ഭാഗമായാണ് യൂണിക് ഐഡന്റിറ്റി നമ്പര്‍ നല്‍കുന്നത്. ഇതിലൂടെ അബദ്ധങ്ങള്‍ കുറയ്ക്കാനും ഇരട്ടിക്കല്‍ ഒഴിവാക്കാനും പ്ലാനിംഗുകള്‍ മെച്ചപ്പെടുത്താനും സാധിക്കും. എച്ച്എസ്ഇ വഴിയാണ് ഈ സംവിധാനം നടപ്പാക്കുന്നത്. വ്യക്തിഗത വിവരങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തവും എച്ച്എസ്ഇയ്ക്കായിരിക്കും. ഐഡി നമ്പറില്‍ ക്ലിനിക്കല്‍ വിവരങ്ങളും മെഡിക്കല്‍ വിവരങ്ങളും ശേഖരിക്കില്ല. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഇത്തരം സംവിധാനങ്ങളുണ്ടെന്നും അയര്‍ലന്‍ഡ് വളരെയേറെ പിന്നിലാണെന്നും ഹിക്വ ആക്ടിംഗ് ഡയറക്ടര്‍ റേചല്‍ ഫ്‌ളിന്‍ പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അയര്‍ലന്‍ഡില്‍ ഈ സംവിധാനം പൂര്‍ണമായും നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഒരോ രോഗികള്‍ക്കും യൂണിക് ഐഡന്റിറ്റി നമ്പര്‍ ലഭ്യമാകുന്നതിലൂടെ ശരിയായ രോഗിക്ക്, ശരിയായ സ്ഥലത്ത്, ശരിയായ സമയത്ത് ചികിത്സ നല്‍കാനാകും. മെഡിക്കലും ക്ലിനിക്കലുമായ വിവരങ്ങള്‍ IHI യില്‍ ശേഖരിക്കാത്തതിനാല്‍ പൊതു സ്വകാര്യ ആരോഗ്യ മേഖലകളില്‍ ഇത് ഉപയോഗിക്കാനാകും. തെറ്റായി മരുന്നുനല്‍കുന്നതും വാക്‌സിനേഷനെടുക്കുന്നതും സര്‍ജറിക്കായി സര്‍ജറി ആവശ്യമില്ലാത്ത രോഗികളെ അഡ്മിറ്റ് ചെയ്യുന്നതും കുറയ്ക്കാനാകും.

ഇലക്ടോണിക് ഹെല്‍ത്ത് റെക്കോര്‍ഡും ഇ പ്രിസ്‌ക്രൈബിംഗും നടപ്പാക്കുന്നതോടെ അഡ്മിനിസ്‌ടേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടാകുന്ന ഇരട്ടിക്കല്‍ ഒഴിവാക്കാനാകും.

പദ്ധതി നടപ്പാക്കുന്നതിലൂടെ രോഗികളും ജീവനക്കാരും ആരോഗ്യമേഖലയിലെ മികച്ച സര്‍വീസ് ലഭിക്കുന്ന സംവിധാനത്തിലെത്തുമെന്ന് ആരോഗ്യമന്ത്രി ലിയോ വരേദ്കാര്‍ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന് എത്ര ചെലവ് വരുമെന്ന് വ്യക്തമാക്കിയിട്ടില്ല.

പുതിയ സംവിധാനത്തില്‍ സ്വകാര്യതയുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളുണ്ടെന്നും അതെല്ലാം മികച്ച രീതിയില്‍ കൈകാര്യ ചെയ്യണമെന്നും ഐറിഷ് പേഷ്യന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. പാര്‍ശ്വവത്കരിക്കരപ്പെട്ടവരെയും സ്വന്തമായി വിലാസമില്ലാത്തവരെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സ്റ്റീഫന്‍ മക്മഹന്‍ ആവശ്യപ്പെട്ടു.

-എജെ-

Share this news

Leave a Reply

%d bloggers like this: