അയര്‍ലന്‍ഡില്‍ ഭീകരാക്രമണത്തിന് സാധ്യത കുറവെന്ന് ഫ്‌ലാനഗന്‍

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഭീകരാക്രമണമുണ്ടാകുള്ള സാധ്യത കുറവാണെന്ന് വിദേശകാര്യമന്ത്രി ചാള്‍സ് ഫ്‌ലാനഗന്‍. 129 പേര്‍ മരിക്കുകയും 300 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഫ്രാന്‍സിലെ ഭീകരാക്രണത്തെ തുടര്‍ന്ന് ഐറിഷ് നാഷണല്‍ സെക്യൂരിറ്റി കമ്മിറ്റി ഇന്നലെ അടിയന്തയോഗം വിളിച്ചു.

പ്രതിരോധമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും നീതിന്യായ വകുപ്പിലെയും വിദേശകാര്യമന്ത്രാലയത്തിലേയും അംഗങ്ങളും ഗാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും മീറ്റിംഗില്‍ പങ്കെടുത്തു. അയര്‍ലന്‍ഡില്‍ ഭീകരാക്രമണത്തിനുള്ള സാധ്യത വളരെ കുറവാണെന്നും എന്നാല്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷ ഒരുക്കുമെന്നും ഫ്‌ലാനഗന്‍ അറിയിച്ചു.

ഫ്രാന്‍സിലുണ്ടായ ഭീകരാക്രണത്തില്‍ ഒരു ഐറിഷുകാരന് പരിക്കേറ്റിട്ടുണ്ട്. ഫ്രാന്‍സിലെ ഭീകരാക്രമണത്തില്‍ ബ്ന്ധുക്കളോ സുഹൃത്തുക്കളോ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന ആശങ്കയുള്ളവര്‍ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ ഡബ്ലിന്‍ ഓഫീസില്‍ 01-408-2000 എന്ന നമ്പറിലോ പാരിസിലെ ഐറിഷ് എംബസിയില്‍ 00-331-441-767-00 എന്ന നമ്പറിലോ ബന്ധപ്പെടാം.

-എജെ-

Share this news

Leave a Reply

%d bloggers like this: