അയര്‍ലന്‍ഡില്‍ നിരവധിപേര്‍ വാഹനമോടിക്കുന്നതിനിട യ്ക്ക് ഷേവ് ചെയ്യുന്നു,മേക്കപ്പ് ചെയ്യുന്നു;നിങ്ങള്‍ ഈ കൂട്ടത്തിലുണ്ടോ?

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ മൂന്നില്‍ ഒരാള്‍ വീതം വാഹനമോടിക്കുന്നതിനിടയ്ക്ക് മറ്റ് യാത്രികര്‍ ഷേവ് ചെയ്യുന്നതും മേക്കപ്പ് ചെയ്യുന്നതും കാണാറുണ്ടെന്ന് സര്‍വേയില്‍ കണ്ടെത്തി. വാഹനമോടിക്കുന്നതിനിടയില്‍ മറ്റ് യാത്രികര്‍ നിയമലംഘനം നടത്തുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ എന്ന ചോദ്യവുമായി എഎ റോഡ്‌വാച്ച് 7500 പേര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് മൂന്നിലൊന്നുപേര്‍ വീതം മേക്കപ്പിനും ഷേവിംഗിനും സാക്ഷികളാകുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ വാഹനമോടിക്കുന്നതിനിടയ്ക്ക് ഷേവ് ചെയ്യുന്നതും മേക്കപ്പ് ചെയ്യുന്നതും കുറ്റകരമാണെന്ന് ഐറിഷ് ഗതാഗത നിയമത്തില്‍ പ്രതിപാദിച്ചിട്ടില്ല. എന്നാല്‍ ഡ്രൈവിംഗിനിടയില്‍ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളിലേര്‍പ്പെടുന്നതിന് പെനാലിറ്റി പോയിന്റുകള്‍ നല്‍കാറുണ്ട്.

എന്നാല്‍ ഇപ്പോഴും ഡ്രൈവിംഗിനിടെയിലെ പ്രധാന പ്രശ്‌നം മൊബൈല്‍ ഫോണ്‍ ഉപയോഗം തന്നെയാണ്. 83 ശതമാനം പേരും ഡ്രൈവിംഗിനിടയില്‍ മറ്റുള്ളവര്‍ മൊബൈല്‍ ഉപയോഗിക്കുന്നത് കാണുന്നുവെന്ന് വ്യക്തമാക്കിയപ്പോള്‍ 56 ശതമാനം പേര്‍ ഡ്രൈവര്‍മാര്‍ വാഹനമോടിക്കുന്നതിനിടയ്ക്ക് മെസേജയയ്ക്കുന്നതും 67 ശതമാനം പേര്‍ ട്രാഫിക് സിഗ്‌നലില്‍ വാഹനം നിര്‍ത്തിയിടുന്നതിനിടയ്ക്ക് മെസേജ് അയയ്്ക്കുന്നത് കാണാറുണ്ടെന്ന് വ്യക്തമാക്കി. രണ്ട് ഡ്രൈവര്‍മാരില്‍ ഒരാള്‍ വീതം മറ്റുള്ള ഡ്രൈവര്‍മാര്‍ വാഹനമോടിക്കുന്നതിനിടയ്ക്ക് ഇ സിഗരറ്റോ യഥാര്‍ത്ഥ സിഗരറ്റോ ഉപയോഗിക്കുന്നത് കാണാറുണ്ടെന്ന് സൂചിപ്പിച്ചു. 80 ശതമാനം പേരും സിഗ്‌നല്‍ കാണാതെ തിരിയ്ക്കുന്നതും മുമ്പില്‍ പോകുന്ന വാഹനത്തിന് 68 ശതമാനം പേര്‍ തൊട്ടുപിന്നിലായി വാഹനമോടിക്കുന്നതും കാണാറുണ്ടെന്ന് വ്യക്തമാക്കി.

ഇതിനായി എഎ റോഡ് വാച്ച് ഫീല്‍ഡ് സര്‍വേയും നടത്തി. മെയ് 7 ന് ഉച്ചയ്ക്ക് 12.32 നും 1.32 നുമിടയില്‍ 415 വാഹനങ്ങളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയത്. ഒരു മണിക്കൂര്‍ സമയത്തിനുള്ളില്‍ ഫീല്‍ഡ് സര്‍വേയില്‍ രണ്ടു ഡ്രൈവര്‍മാര്‍ വാഹനമോടിക്കുന്നതിനിടയ്ക്ക് ഫോണ്‍ ചെയ്യുന്നതായും ഒരാള്‍ സിഗരറ്റി കൈയില്‍ പിടിച്ച് വാഹനമോടിക്കുന്നതായും രണ്ടു കാല്‍നടക്കാര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച്് അശ്രദ്ധമായി കാറിന് മുമ്പിലേക്ക് ചെല്ലുന്നതായും കണ്ടെത്തി. അശ്രദ്ധമായി വാഹനമോടിക്കുന്നവരുടെ എണ്ണം കൂടുന്നത് ആശങ്കാകുലമാണെന്ന് എഎ അധികൃതര്‍ പറഞ്ഞു. അപകടസാധ്യത അറിഞ്ഞിട്ടും നിരവധി അപകടങ്ങള്‍ക്ക് സാക്ഷിയായിട്ടും വീണ്ടും ഡ്രൈവര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നത് അപകടങ്ങള്‍ വര്‍ധിക്കുന്നതിന് ഇടയാക്കുമെന്നും അവര്‍ അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: