അയര്‍ലന്‍ഡില്‍ ജോബ് വീക്ക്, ഒക്ടോബര്‍ 2 വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വന്‍ അവസരങ്ങളുമായി പ്രമുഖ കമ്പനികള്‍

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ജോബ് ഫൈസ്റ്റില്‍ ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത് വന്‍ അവസരങ്ങള്‍. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 2 വരെ നീളുന്ന കരിയര്‍ ഫെസ്റ്റില്‍ അയര്‍ലന്‍ഡിലെ പ്രമുഖ കമ്പനികളാണ് ഉദ്യോഗാര്‍ത്ഥികള്‍ക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നത്. സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ചിട്ടുള്ള ജോബ്‌സ് ഫെസ്റ്റുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ പ്രയോജനപ്പെടും. ജോബ് ഫെസ്റ്റില്‍ പ്രവേശനം സൗജന്യമാണ്. തൊഴിലന്വേഷകരോട് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു.

ഇന്ന് ഡബ്ലിന്‍ സിറ്റിയിലെ കാസിലെ പ്രിന്റ് വര്‍ക്ക്‌സില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ നടക്കുന്ന കരിയര്‍ ഫെസ്റ്റില്‍ 50 ഓളം സ്ഥാപനങ്ങളാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച അവസരമൊരുക്കി കാത്തിരിക്കുന്നത്. എന്‍ട്രി ലെവല്‍ മുതല്‍ ഗ്രാജുവേറ്റ് തലം വരെ അവസങ്ങളുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്കായി സിവി സ്‌കില്‍സ്, ഇന്‍ര്‍വ്യൂ ടെക്‌നിക്, ജോബ് സീക്കിംഗ് ടീപ്‌സ് എന്നിവ ഉള്‍പ്പെടുന്ന കരിയര്‍ അഡ്‌വൈസ് വര്‍ക്ക്‌ഷോപ്പുകളും സെമിനാറുകളും ജോബ് ഫെസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ഗനിര്‍ദേശങ്ങളുമായി ഇന്‍ട്രയോ സര്‍വീസിന്റെ ജീവനക്കാരുടെ സേവനവും കരിയര്‍ ഫെസ്റ്റില്‍ ലഭ്യമാണ്.

ഇന്നത്തെ ജോബ്‌സ് ഫെസ്റ്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് http://www.eventbrite.ie/e/intreo-careers-fair-tickets-18092107982 എന്ന ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വൈകിട്ട് 3 മണിവരെയാണ് പ്രവേശനം. വിവിധ സ്ഥലങ്ങളലില്‍ സംഘടിപ്പിച്ചിട്ടുള്ള ഫെസ്റ്റിന്റെ വിശദാംശങ്ങള്‍http://www.eventbrite.ie/e/intreo-careers-fair-tickets-18092107982എന്ന ലിങ്കില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ ലോക്കല്‍ http://Intreo/Employment Service Officeല്‍ നേരിട്ട് ബന്ധപ്പെടുകയോjobsweek@welfare.ieഎന്ന അഡ്രസില്‍ ഇമെയില്‍ ചെയ്യുകയോ ചെയ്യാം.

 

Share this news

Leave a Reply

%d bloggers like this: