അയര്‍ലന്‍ഡില്‍ ആദ്യ സ്വവര്‍ഗ വിവാഹം അടുത്തമാസം നടന്നേക്കും

 

ഡബ്ലിന്‍: അടുത്തമാസം അയര്‍ലന്‍ഡില്‍ സ്വവര്‍ഗവിവാഹം നടന്നേക്കും. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നത് സംബന്ധിച്ച ബില്‍ നീതിന്യായവകുപ്പ് മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌ജെറാള്‍ഡ് ഇന്ന് കാബിനറ്റില്‍ അവതരിപ്പിക്കും. മെയ് മാസത്തില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നത് സംബന്ധിച്ച് നടത്തിയ ജനഹിതപരിശോധനയില്‍ 62 ശതമാനം പേര്‍ അനുകൂലമായി വോട്ട് ചെയ്തതിനെതുടര്‍ന്നാണ് കാബിനറ്റ് നിയമനിര്‍മ്മാണം നടത്തുന്നത്.

കഴിഞ്ഞമാസം ഭരണഘടനയുടെ 34-ാം ഭേദഗതിയായ മാരേജ് ഇക്വാളിറ്റി ബില്‍ 2015 ല്‍ പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ഒപ്പുവച്ചിരുന്നു. അടുത്തപടി നിയമനിര്‍മ്മാണം നടത്തുകയും അത് പ്രാബല്യത്തില്‍ വരുത്തുകയും ചെയ്യുകയെന്നതാണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കും. നിയമം പാസായിക്കഴിഞ്ഞാല്‍ വ്യക്തികള്‍ക്ക് വിവാഹത്തിനായി അപേക്ഷിക്കാം. അതായത് അദ്യവിവാഹം ഒക്ടോബര്‍ ആദ്യമോ നവംബര്‍ ആദ്യമോ നടക്കാനാണ് സാധ്യത.

മെയ് മാസത്തില്‍ നടത്തിയ ജനഹിത പരിശോധനയില്‍ 1,201,607 പേര്‍ സ്വവര്‍ഗവിവാഹത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 734,300 പേര്‍ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി. ഇതിലൂടെ ജനഹിത പരിശോധനയിലൂടെ സ്വവര്‍ഗ വിവാഹത്തിന് പിന്തുണ നല്‍കുന്ന ആദ്യ രാജ്യമെന്ന് ബഹുമതി അയര്‍ലന്‍ഡിന് സ്വന്തമായി.

Share this news

Leave a Reply

%d bloggers like this: