അയര്‍ലന്‍ഡിലേയ്ക്ക് യൂറോപ്യന്‍ നഴ്‌സുമാരുടെ ഒഴുക്ക്, മലയാളികള്‍ക്ക് അവസരങ്ങള്‍ കുറയുന്നു

 

ഡബ്ലിന്‍:എകദേശം 2 വര്‍ഷക്കാലം നീണ്ട നഴ്‌സിങ്ങ് മേഖലയുടെ സുവര്‍ണ്ണകാലം മലയാളികള്‍ക്ക് മുന്നില്‍ അവസാനിക്കുന്നതായി സൂചന.ക്രോയേഷ്യ, ഇറ്റലി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ അയര്‍ലന്‍ഡിലേയ്ക്ക് സഘങ്ങളായി എത്തി ചേരുന്നതും, എ എച് എസ് ഇ പുതിയ നഴ്‌സുമാരെ രാജ്യത്തിന് പുറത്ത് നിന്ന് നിയമിക്കുന്നതും നിര്‍ത്തലാക്കിയതോടെ ഈ മേഖലയില്‍ പുതിയ അവസരങ്ങളില്‍ വമ്പന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്.

കഴിഞ്ഞ മാസങ്ങളേക്കാല്‍ പുതിയ നഴ്‌സുമാരെ കേരളത്തില്‍ നിന്ന് കൊണ്ടുവരുന്നതിനായി തൊഴില്‍ ദാതാക്കള്‍ തയ്യാറാകുന്നതില്‍ വമ്പന്‍ കുറവാണ് വന്നിട്ടുള്ളതെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ വ്യക്തമാക്കുന്നു. ല്‍ നേരത്തേ 40 നഴ്‌സുമാരെ നിയമിക്കുന്നതിനായി കരാര്‍ നല്‍കിയിരുന്ന പ്രമുഖ നഴ്‌സിങ്ങ് ഹോം, കഴിയ ആഴ്ച്ചയില്‍ വിളിച്ച് കരാര്‍ റദ്ദാക്കുന്നതായി അറിയിച്ചതായി മലയാളികളുടെ റിക്രൂട്ട്‌മെന്റ് ഏജന്‍സി വെളിപ്പെടുത്തി. എന്നാല്‍ കഴിഞ്ഞ മാസം ഇതേ സ്ഥാപനം 66 നഴ്‌സുമാരെ ആണത്രേ ഇറ്റലിയില്‍ നിന്നും ഇവിടേയ്ക്ക് നിയമിച്ചത്. ആദ്യം കെയര്‍ അസ്സിസ്റ്റന്റായി എത്തുകയും ഇവിടെ നഴ്‌സിങ്ങ് ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുന്ന 3 മാസത്തിന് ശേഷം നഴ്‌സായി ജോലിക്ക് പ്രവേശിക്കുവാനും ഇവര്‍ക്ക് സാധിക്കും.

കേരളത്തി നിന്‍ 4500 യൂറോ വരെ ഉദ്യോഗാര്‍ത്ഥിക്ക് നല്‍കിയാണ് നഴ്‌സിങ്ങ് ഹോം അധികൃതര്‍ നഴ്‌സുമാരെ തിരഞ്ഞെടുത്തിരുന്നത്.എന്നാല്‍ നിലവില്‍, മിക്ക സ്ഥലങ്ങളിലും ഒഴിവുകള്‍ നികത്തിയതോടൊപ്പം അടുത്ത മൂന്ന് മാസങ്ങളില്‍ 200 പേരാണത്രേ നഴ്‌സിങ്ങ് പരീക്ഷ എഴുതുവാന്‍ തയ്യാറെടുക്കുന്നത്.എന്നാല്‍ ഇതില്‍ ഭൂരിപക്ഷവും മലയാളികളാണ്.

കഴിഞ്ഞ ഒരു വര്‍ഷമായി അവധി നല്‍കാന്‍ തയ്യാറാകാതിരുന്ന നഴ്‌സിങ്ങ് ഹോം മാനേജര്‍, ഇനി മൂന്ന് മാസങ്ങള്‍ വേണമെങ്കിലും അവധി എടുത്തുകൊള്ളന്‍ പറഞ്ഞതായി മലയാളി നഴ്‌സിന്റെ വെളിപ്പെടുത്തല്‍ കാര്യങ്ങളുടെ പോക്ക് എങ്ങോട്ട് എന്ന് വ്യക്തമാക്കുന്നുണ്ട്.ഇത് ഒറ്റപ്പെട്ട സംഭവങ്ങളല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

യൂറോപ്യന്‍ നഴ്‌സുമാര്‍ക്കും ബ്രിട്ടണ്‍ ഐ ഇ എല്‍ ടി എസ് നിര്‍ബന്ധമാക്കിയതും,ബ്രെക്‌സിറ്റ് യാഥാര്‍ഥ്യം ആയതും യൂറോപ്യന്‍ നഴ്‌സുമാരെ ബ്രിട്ടണ്‍ വിടാന്‍ പ്രേരിപ്പിക്കുന്നു.അടുത്ത മികച്ച സ്ഥലം അയര്‍ലന്‍ഡ് ആയതിനാല്‍ അടുത്ത മാസങ്ങളില്‍ വമ്പന്‍ ഒഴുക്കായിരിക്കും ഇവിടേയ്ക്ക് ഉണ്ടാവുക.

മികച്ച അവസരങ്ങള്‍ ലഭിക്കുമെന്ന ധാരണയില്‍ ഇപ്പോഴും ജോലിക്ക് അപേക്ഷിക്കാന്‍ തയ്യാറാകാത്ത നഴ്‌സുമാര്‍ കേരളത്തില്‍ നൂറ് കണക്കിനാണ് ഉള്ളത്.എന്നാല്‍ വാതിലുകള്‍ അടയുന്ന വാര്‍ത്തകള്‍ ഇവരിലെത്തിക്കുവാന്‍ ഇവിടെ ജോലി ചെയ്യുന്ന ഒരോ മലയാളി നഴ്‌സിനും ഉണ്ട്.അവസരം ലഭിച്ചവര്‍ വഴികാട്ടികളാകുന്ന മലയാളി സമൂഹം, ഇത്തരം കാര്യങ്ങള്‍ ഗൗരവത്തോടെയും യാഥാര്‍ത്ഥ്യ ബോധത്തോടെയും എടുക്കുമെന്ന് പ്രത്യാശിക്കുന്നവരാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍.

Share this news

Leave a Reply

%d bloggers like this: