അയര്‍ലന്‍ഡിലേക്ക് കുടിയേറാന്‍ അറിയേണ്ടതെല്ലാം-പാര്‍ട്ട് 3

ഇന്ട്രാ കമ്പനി ട്രാന്‍സ്ഫര്‍

വിദേശ സീനിയര്‍ മാനേജ്‌മെന്റുകളെയോ കീ പേഴ്‌സണലുകളെയോ
ട്രെയിനികളെയോ മള്‍ട്ടി നാഷണല്‍ കോര്‍പ്പറേഷനില്‍ നിന്നോ ഓവര്‍സീസ് ബ്രാഞ്ചുകളില്‍ നിന്നോ അവയുടെ ഐറിഷ് ബ്രാഞ്ചുകളിലേക്ക് സ്ഥലം മാറ്റുന്നതിനെയാണ് ഇന്ട്രാ കമ്പനി ട്രാന്‍സ്ഫര്‍ എന്ന് പറയുന്നത്.

ഒരു വിദേശിയെ സ്ഥിരമായോ ഒരു പ്രത്യേക കാലയളവിലേക്കോ ജോലിക്കെടുക്കുന്നതിന് തൊഴില്‍ദാതാവിന് അനുവാദമുണ്ട്. ജോലി തീരുകയോ പെര്‍മിറ്റ് കാലാവധി അവസാനിക്കുകയോ ചെയ്താല്‍ തൊഴിലാളി രാജ്യം വിട്ടുപോകേണ്ടതാണ്.

ഒരു തൊഴില്‍ദാതാവിന് മാത്രമേ ഇന്‍ട്രാ കമ്പനി ട്രാന്‍സ്ഫറിന് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. സീനിയര്‍ മാനേജ്‌മെന്റുകള്‍, കീ പേഴ്‌സണലുകള്‍, ട്രെയ്‌നികള്‍ എന്നിവര്‍ക്ക് മാത്രമായി ഇത് നിജപ്പെടുത്തിയിരിക്കുന്നു.

അവര്‍:

• വാര്‍ഷിക വരുമാനം 40,000 യൂറോ ഉള്ളവരായിരിക്കണം.
• ട്രാന്‍സ്ഫറിന് മുന്‍പ് കുറഞ്ഞത് 12 മാസമെങ്കിലും ഓവര്‍സീസ് കമ്പനിയില്‍ ജോലി ചെയ്തിട്ടുണ്ടാകണം.

സീനിയര്‍ മാനേജ്‌മെന്റെന്ന വ്യക്തിയെ ഇങ്ങനെ നിര്‍വചിക്കാം:

• ഒരു സ്ഥാപനത്തിലെ ഡിപാര്‍ട്ട്‌മെന്റുകളുടെയും സബ്ഡിവിഷനുകളുടെയും ഘടകങ്ങളെയും പ്രവര്‍ത്തനത്തെയും ഏകോപിപ്പിക്കുന്ന ആള്‍.
• മറ്റ് സൂപ്പര്‍വൈസറുകളെ നിയന്ത്രിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന ആള്‍.
• തൊഴിലാളികളെ ജോലിക്ക് എടുക്കുന്നതിനും പിരിച്ച് വിടുന്നതിനും അതല്ലെങ്കില്‍ അതിനു നിര്‍ദേശിക്കുന്നതിനും ഒപ്പം ലീവ് അല്ലെങ്കില്‍ പ്രമോഷന്‍ തുടങ്ങിയ സ്വകാര്യ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സാധിക്കണം.
• മേല്‍നോട്ടം നല്‍കുന്നതിന് മറ്റ് ജോലിക്കാരില്ലായെങ്കില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കാന്‍ സാധിക്കണം. കൂടാതെ, ദിവസേനയുള്ള പ്രവര്‍ത്തനങ്ങളെയും അധികാരപ്പെടുത്തിയിരിക്കുന്ന ജോലികളെയും വേര്‍തിരിച്ച് തന്നെ പൂര്‍ത്തിയാക്കുക.

കീ പേഴ്‌സണലുകളെ താഴെ കൊടുത്തിരിക്കുന്ന മേഖലകളില്‍ പ്രത്യേക അറിവുള്ളവരായി നിര്‍വചിച്ചിരിക്കുന്നു.

• സര്‍വീസ്
• റിസേര്‍ച് എക്യുപ്‌മെന്റ്‌റ്
• ടെക്‌നീക്‌സ് അല്ലെങ്കില്‍ മാനേജ്‌മെന്റ്‌റ്
ഈ അറിവുകളെ അളക്കുന്നതിനായി ഉയര്‍ന്ന യോഗ്യതകളും മുന്‍പരിചയവും കണക്കിലെടുക്കുന്നതാണ്.

ഏറ്റവും ഉയര്‍ന്നത് 12 മാസക്കാലത്തെ കൃത്യമായ ട്രെയിനിംഗ് ലഭിച്ചിട്ടുള്ളവരെ ട്രെയിനിങ്ങിനായി പരിഗണിക്കുന്നതാണ്.

പെര്‍മിറ്റിന്റെ കാലാവധി:

ട്രാന്‍സ്ഫറിനുള്ള കാരണം അനുസരിച്ചിരിക്കും പെര്‍മിറ്റിന്റെ കാലാവധി. ട്രെയിനിങ്ങിനായി ഐറിഷ് ബ്രാഞ്ചിലേക്ക് മാറ്റപ്പെടുന്നവര്‍ക്ക് ഏറിയത് 12 മാസമാണ് ലഭിക്കുക. മറ്റ് പെര്‍മിറ്റുകള്‍ക്ക് ആദ്യ അപേക്ഷയില്‍ 24 മാസം ലഭിക്കും. പിന്നീട് ഇത് ഏറിയത് അഞ്ച് വര്‍ഷത്തേക് വരെ നീട്ടി കിട്ടുന്നതാണ്.

പ്രോസസ്സിംഗ് ഫീസ്

• അഞ്ച് മാസത്തേക്ക് 500 യൂറോ
• 6 മുതല്‍ 24 മാസത്തേക്ക് 1000 യൂറോ
• 25 മുതല്‍ 36 വരെ മാസങ്ങള്‍ക്ക് 1500 യൂറോ

ബാക്കി നാളെ വായിക്കാം..

Share this news

Leave a Reply

%d bloggers like this: