അയര്‍ലന്‍ഡിലെ പ്രേതം വൈറലാകുന്നു

 

ഡബ്ലിന്‍: അയര്‍ലഡുകാരിയായ ആര്‍ഷി മുര്‍ഫിയെന്ന സ്ത്രീ പുറത്ത് വിട്ട വീഡിയോ വൈറലാകുന്നു. തന്റെ വീട്ടിലെ പ്രേതത്തെയാണ് ആഷി വീഡിയോയിലാക്കി കൈയ്യോടെ ഫേസ്ബുക്കില്‍ ഇട്ടത്. പ്രേതം ഫേസ്ബുക്കില്‍ ക്ലിക്കായി. വീട്ടില്‍ പ്രേതം കടന്ന് കൂടിയോ? താന്‍ വീട് മാറാന്‍ പോവുകയാണ് എന്നുപറഞ്ഞാണ് ആഷി ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

വീട്ടിലെ തൂക്കുവിളക്ക് ആടുക, അടുക്കളയിലെ പാത്രങ്ങള്‍ എടുത്തെറിയപ്പെട്ട പോലെ വീഴുക, വാതിലുകള്‍ തനിയെ അടയുകയും തുറക്കുകയും ചെയ്യുക എന്നിങ്ങനെയൊക്കെയാണ് ആഷി താമസിയ്ക്കുന്ന വീട്ടില്‍ നടക്കുന്നത് . ഇവയെല്ലാം ഫോണില്‍ പകര്‍ത്തിയ അവര്‍ ഫേസ്ബുക്കിലും യൂ ട്യൂബിലും അപ്‌ലോഡ് ചെയ്യുകയായിരുന്നു. സെപ്റ്റംബര്‍ 15, 22 തീയതികളില്‍ ആണ് ഇവര്‍ വീഡിയോ പോസ്റ്റ് ചെയ്തതത്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. അതേ സമയം വീഡിയോ കെട്ടിച്ചമച്ചതാണെന്ന വിമര്‍ശനം ഉയരുന്നുണ്ട് .

Share this news

Leave a Reply

%d bloggers like this: