അയര്‍ലന്‍ഡിലെ ആരോഗ്യമേഖലയെക്കുറിച്ചുള്ള പരാതികളില്‍ 50% വര്‍ധന

 

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ആരോഗ്യമേഖലയെക്കുറിച്ചുള്ള പരാതികളില്‍ 50 ശതമാനത്തിലേറെ വര്‍ധന. കഴിഞ്ഞ വര്‍ഷം ആരോഗ്യ രംഗത്തെക്കുറിച്ചും എച്ച്എസ്ഇ, വോളന്ററി ഹോസ്പിറ്റലുകളിലെ സേവനങ്ങളെക്കുറിച്ചും 20,000 പരാതികളാണ് ലഭിച്ചതെന്ന് റിപ്പോര്‍ട്ട്. ആഴ്ചയില്‍ 400 നടുത്ത് പരാതികളാണ് ലഭിച്ചതെന്നും 2013 ലെ കണക്കുകുമായി താരതമ്യം ചെയ്യുമ്പോള്‍ 50 ശതമാനത്തിലേറെ വര്‍ധനയാണിതെന്നും എച്ച്എസ്ഇ യുടെ 2014 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

രോഗികള്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണങ്ങളില്‍ 216 ഓളംപേര്‍ അസംതൃപ്തരാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുന്‍വര്‍ഷത്തേക്കാള്‍ നേരിയ വര്‍ധവാണ് ഇതിലും പ്രകടമായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം എച്ച്എസ്ഇ സര്‍വ്വീസിനെ സംബന്ധിച്ച് 8375 പരാതികളാണ് ലഭിച്ചതെന്നും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം വര്‍ധനയാണിതെന്നും റിപ്പോര്‍ട്ടുകള്‍. രോഗികളുമയി ആശയവിനിമയം നടത്തുന്നതിലെ പ്രശ്‌നങ്ങളെയും ഇന്‍ഫര്‍മേഷന്‍ നല്‍കുന്നതിലെ തകരാറുകളെയും സംബന്ധിച്ചാണ് കൂടുതല്‍ പരാതികള്‍(3517) ലഭിച്ചിരിക്കുന്നത്. സുരക്ഷിതവും കാര്യക്ഷമവുമായ പരിചരണത്തെക്കുറിച്ച് 2520 പരാതികളും സേവനം ലഭിക്കാതിരുന്നത് സംബന്ധിച്ച് 2130 പരാതികളും ലഭിച്ചിട്ടുണ്ട്. പത്തില്‍ ഏഴുപരാതികളിലും 30 ദിവസത്തിനുള്ളില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

വോളന്ററി ഹോസ്പിറ്റലുകളെ സംബന്ധിച്ച പരാതികള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയായിരിക്കുകയാണ്. 10752 പരാതികള്‍ ലഭിച്ചപ്പോള്‍ മിക്കതിലും 30 ദിവസത്തിനുള്ളില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പരാതികളില്‍ 3,032 എണ്ണം സുരക്ഷിതവും കാര്യക്ഷമവുമായ പരിചരണത്തെക്കുറിച്ചാണ്. 2979 എണ്ണം ആശയവിനിയവും ഇന്‍ഫര്‍മേഷനുമായി ബന്ധപ്പെട്ടാണ്. 2838 എണ്ണം സേവനം ലഭിക്കുന്നതിലെ പ്രശ്‌നങ്ങളെക്കുറിച്ചുളളതാണ്.

ഡിസെബിലിറ്റിയുള്ള കുട്ടികളില്‍ സേവനം ആവശ്യമുള്ളവരില്‍ നടത്തിയ പരിശോധനയെ സംബന്ധിച്ച് 399 പരാതികളും ലഭിച്ചിട്ടുണ്ട്.
-എജെ-

Share this news

Leave a Reply

%d bloggers like this: