അയര്‍ലന്‍ഡിലൂടെ ഹുറികെയിന്‍ കടന്നു പോകുന്നു: 19 കൗണ്ടികളില്‍ കനത്ത മഴ മുന്നറിയിപ്പ് നല്‍കി മെറ്റ് ഏറാന്‍

ഡബ്ലിന്‍: ഞായറാഴ്ച ഉച്ചക്ക് ശേഷം മുതല്‍ അയര്‍ലണ്ടില്‍ കനത്ത മഴക്ക് സാധ്യത. തിങ്കളാഴ്ച ഉച്ച വരെ ഈ കാലാവസ്ഥാ മുന്നറിയിപ്പ് 19 കൗണ്ടികളില്‍ പ്രാബല്യത്തില്‍ വന്നു. യു.എസ്സിലെ കിഴക്കന്‍ മേഖലകളില്‍ രൂപപ്പെട്ട ഹുറികെയിനിന് ഐസ്ലന്‍ഡിലേക്ക് കടക്കുന്നതിനിടയില്‍ അയര്‍ലന്‍ഡ് തീരത്തോട് അടുത്തെത്തും. അയര്‍ലണ്ടിനോട് അടുത്ത് വരുന്ന സമയങ്ങളില്‍ തീവ്രത കുറയുന്ന ഹുറികെയിന്‍ രാജ്യത്ത് വ്യാപകമായ മഴക്ക് കാരണമായേക്കും.

കോനാട്ട്, കാവന്‍, മൊനാഗന്‍, ഡോനിഗല്‍, ഡബ്ലിന്‍, കില്‍ഡെയര്‍, ലോയിസ്, ലോങ്ഫോര്‍ഡ്, ലോത്ത്, വികളോ, ഓഫാലി, വെസ്റ്റ് മീത്ത്, മീത്ത്, ക്ലയര്‍, വടക്കന്‍ ടിപ്പറെറി എന്നീ പ്രദേശങ്ങളിലാണ് മഴക്ക് സാധ്യത ഉള്ളത്. വാഹനമോടിക്കുന്ന സമയങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്. നടക്കാനിറങ്ങുന്നവരും മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.
ഡി കെ

Share this news

Leave a Reply

%d bloggers like this: