അയര്‍ലന്റിലെ ബീച്ചുകളെക്കുറിച്ച് അറിയാന്‍ പുതിയ വെബ്സൈറ്റ്

അയര്‍ലന്റിലെ വൃത്തിയും ശുചിത്വവുമുള്ള ബീച്ചുകള്‍ ഏതൊക്കെയെന്ന് മനസ്സിലാക്കാന്‍ പരിസ്ഥിതി വകുപ്പിന്റെ പുതിയ വെബ്സൈറ്റ് ഈ ആഴ്ച പ്രവര്‍ത്തനം ആരംഭിക്കും. Beaches.ie എന്ന വെബ്സൈറ്റിലൂടെ രാജ്യത്തെ എല്ലാ ബീച്ചുകളുടെയും നിലവാരമറിയാന്‍ കഴിയും. ജലത്തിന്റെ ഗുണനിലവാരം അറിയുന്നതിനോടൊപ്പം തന്നെ തീരദേശ കാലാവസ്ഥ മുന്നറിയിപ്പുകളും ഇതിലൂടെ അറിയാന്‍ കഴിയും. ബീച്ചുകളില്‍ ലഭിച്ചു വരുന്ന വീല്‍ചെയര്‍ പോലുള്ള സൗകര്യങ്ങള്‍ ലഭ്യമാണോ എന്നറിയാനും ഈ വെബ്സൈറ്റ് നിങ്ങളെ സഹായിക്കും.

വരണ്ട കാലാവസ്ഥയില്‍ കൂടുതല്‍പേര്‍ ബീച്ചുകളിലെത്താന്‍ സാധ്യതയുള്ളതിനാല്‍ ഈ സമയത്ത് വെഡ്സെറ്റിന്റെ ആരംഭം ജനങ്ങള്‍ക്ക് വരെ ഉപകാരപ്രദമാകുമെന്ന് പരിസ്ഥിതി വകുപ്പ് പ്രോഗ്രാം മാനേജര്‍ ആന്റി ഫാണിങ് അറിയിച്ചു. ബീച്ചുകളില്‍ ശുചിത്വമില്ലായ്മയും സൂപ്പര്‍ബാഗ് സാനിധ്യവും പൊതുജന ശ്രദ്ധയില്‍ എത്തിക്കേണ്ട ചുമതല ലോക്കല്‍ അതോറിറ്റികള്‍ക്കാണെങ്കിലും വെബ്സൈറ്റ് നിലവില്‍ വരുന്നതോടെ ബീച്ചിലെത്തുന്നവര്‍ക്ക് അറിയിപ്പിനായി കാത്തിരിക്കേണ്ടി വരില്ല.

നിലവിലെ സ്ഥിതി ഗതികള്‍ അപ്പോള്‍ തന്നെ അപ്ഡേറ്റ് ചെയ്യപെടുമെന്നതിനാല്‍ ബാങ്ക് ഹോളിഡേ പോലുള്ള ദേശീയ അവധി ദിനങ്ങളില്‍ ധൈര്യപൂര്‍വം ഇഷ്ടമുള്ള ബീച്ചുകളിലെത്താനുള്ള സൗകര്യവും ഇതിലൂടെ ലഭിക്കും. അയര്‍ലന്റിലെ പകുതിയോളം ബീച്ചുകള്‍ ഇയു വിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണെങ്കിലും സുരക്ഷിതമല്ലാത്തവയെ ഒഴിവാക്കാനുള്ള അവസരം കൂടി ഇനി മുതല്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കും.

https://www.beaches.ie/

 
ഡികെ

Share this news

Leave a Reply

%d bloggers like this: