അയര്‍ലണ്ട് സന്ദര്‍ശനത്തിന് ഒരുങ്ങി ഫ്രാന്‍സിസ് മാര്‍പാപ്പ; ജനുവരിയില്‍ പ്രഖ്യാപനം ഉണ്ടാകും

 

2018 ല്‍ മാര്‍പാപ്പ അയര്‍ലണ്ട് സന്ദര്‍ശിക്കും. ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ദെയ്ര്മ്യുട്ട് മാര്‍ട്ടിന്റെയും അര്‍മാഗ് ആര്‍ച്ച് ബിഷപ്പ് ഈമോന്‍ മാര്‍ട്ടിന്റെയും അഭ്യര്‍ത്ഥന പരിഗണിച്ചാണ് പാപ്പ അയര്‍ലണ്ട് സന്ദര്‍ശിക്കുന്നത്. ആഗസ്ത് 21 മുതല്‍ ആഗസ്ത് 26 വരെ നടക്കുന്ന അന്‍പത്തിരണ്ടാം ലോക കുടുംബ സമ്മേളനത്തിനെത്തുന്ന മാര്‍പ്പാപ്പ അയര്‍ലണ്ടിലെ 14 ജയിലുകളില്‍ ഏതെങ്കിലും ഒന്നില്‍ സന്ദര്‍ശനം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ ഫോണിക്‌സ് പാര്‍ക്കില്‍ 2018 ഓഗസ്റ്റ് 28 ന് പാപ്പാ ദിവ്യബലി അര്‍പ്പിക്കും. അയര്‍ലന്‍ഡിലെ ജയിലുകളിലൊന്നില്‍ സന്ദര്‍ശിക്കാനും രാജ്യത്തിലെ ദരിദ്ര ജനവിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്താനും മാര്‍പ്പാപ്പ ആഗ്രഹിക്കുന്നതായി ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ദെയ്ര്മ്യുട്ട് മാര്‍ട്ടിന്‍ വെളിപ്പെടുത്തി.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ 1979 ലെ സന്ദര്‍ശനത്തിന് ശേഷം ആദ്യമായാണ് പോപ്പ് ഫ്രാന്‍സിസ് അയര്‍ലണ്ട് സന്ദര്‍ശിക്കുന്നത്. 2018 ആഗസ്റ്റ് 22 മുതല്‍ 26 വരെയായിരിക്കും കൂട്ടായ്മ നടക്കുക. 2018 ലെ സംഗമ വേദിയായി ഡബ്ലിന്‍ തിരഞ്ഞെടുത്തതും പാപ്പ തന്നെയാണ്. കൂടാതെ ഇതിന് കുടുംബത്തിന്റെ സുവിശേഷം; ലോകത്തിന്റെ സന്തോഷം എന്ന തീം നല്‍കുകയും ചെയ്തു. ഡബ്ലിന് പുറമെ അര്‍മാഗിലും പാപ്പ സന്ദര്‍ശനം നടത്തും. പണ്ട് ജോണ്‍ പോള്‍ രണ്ടാമനും ഇവിടം സന്ദര്‍ശിക്കാനുള്ള പദ്ധതിയിട്ടിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

1980 കളില്‍ ഫ്രാന്‍സിസ് പാപ്പ സാന്‍ഫോര്‍ഡിലെ മില്‍ട്ടണ്‍ ഇന്‍സ്റ്റിട്യൂട്ടില്‍ ജൂദന്മാരോടോത്ത് കഴിഞ്ഞിട്ടുണ്ട്. മാര്‍പാപ്പയുടെ സന്ദര്‍ശനം ചരിത്രമാകാന്‍ ഒരുങ്ങുകയാണ് അയര്‍ലണ്ടിലെ വിശ്വാസികള്‍. അതേസമയം പാപ്പയുടെ അയര്‍ലണ്ട് സന്ദര്‍ശനം സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജനുവരിയില്‍ ഐറിഷ് സന്ദര്‍ശന പ്രഖ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: