അയര്‍ലണ്ട് വിനായക ക്ഷേത്ര പുഃന പ്രതിഷ്ഠയും വിനായക ചതുര്‍ത്ഥി ആഘോഷവും ഓഗസ്റ്റ് 24 മുതല്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഹൈന്ദവ മതവിശ്വാസികളുടെ ക്ഷേത്രമായ വിനായക ക്ഷേത്രത്തിന്റെ പുന പ്രതിഷ്ഠയും വിനായക ചതുര്‍ത്ഥി ആഘോഷങ്ങളും ആഗസ്റ്റ് 24, 25, 26 തീയതികളില്‍ നടത്തപ്പെടും.ഡബ്ലിന്‍ 24 ലെ Kingswood communtiy ഹാളിലാണ് വിനായക ക്ഷേത്രം പുനപ്രതിഷ്ഠ നടത്തപ്പെടുന്നത്. 24 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ചടങ്ങുകള്‍ ഉച്ചയ്ക്ക് 2 ന് അവസാനിക്കുകയും വൈകുന്നേരം 5 മുതല്‍ വൈകിട്ട് 8:30 വരെ വിവിധ പൂജകളും നടത്തപ്പെടും.

വിനായക ചതുര്‍ത്ഥി ദിനമായ ആഗസ്റ്റ് 25 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ചടങ്ങുകള്‍ ഉച്ചയ്ക്ക് 2 ന് അവസാനിക്കുകയും വൈകുന്നേരം 5 മുതല്‍ വൈകിട്ട് 8:30 വരെ വിവിധ പൂജകളും നടത്തപ്പെടും. 26 ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ചടങ്ങുകള്‍ ഉച്ചയ്ക്ക് 2 ന് അവസാനിക്കുകയും വൈകുന്നേരം 5 മുതല്‍ വൈകിട്ട് 8:30 സഹസ്രാണമ പൂജയും ദീപ പൂജകളും നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
0868881905

Share this news

Leave a Reply

%d bloggers like this: