അയര്‍ലണ്ട് മലയാളികളുടെ രുചിലോകം കീഴടക്കി സിന്തൈറ്റ് കിച്ചന്‍ ട്രഷേഴ്‌സ് ; ഇനി ബ്രേക്ക് ഫാസ്റ്റ് മുതല്‍ ഡിന്നര്‍ വരെ

ഡബ്ലിന്‍: 2016 ഫെബ്രുവരിയില്‍ അയര്‍ലണ്ട് വിപണിയില്‍ ലോകത്തിലെ ഏറ്റവും വലിയ സുഗന്ധ വ്യഞ്ജന സ്ഥാപനങ്ങളിലൊന്നായ സിന്തൈറ്റ് ഗ്രൂപ്പില്‍ നിന്ന് ‘കിച്ചന്‍ ട്രഷേഴ്‌സ്’ കറിമസാലകളും സ്‌പൈസ് പൗഡറുകളും അയര്‍ലണ്ട് മലയാളികളുടെ രുചിലോകം കീഴടക്കാനെത്തി. ഒരു വര്‍ഷത്തിന് ശേഷം അതേ വിപണിയില്‍ ഉപഭോക്താക്കളുടെ മനസറിഞ്ഞ് ബ്രേക്ക് ഫാസ്റ്റ് മുതല്‍ ഡിന്നര്‍ വരെ എല്ലാ രുചിക്കൂട്ടുകളിലും സിന്തൈറ്റിന്റെ ‘അടുക്കളയിലെ അമൂല്യ നിധി’ ഇനിയുണ്ടാകും.

ചിക്കന്‍ മസാല, ഫിഷ് മസാല, മീറ്റ് മസാല, ചിക്കന്‍ ഫ്രൈ മസാല, ബീഫ് ഉലര്‍ത്ത് മസാല, മട്ടണ്‍ മപ്പാസ് മസാല, ഡക്ക് പെപ്പര്‍ റോസ്റ്റ് മസാല, ഗരം മസാല, രസം പൗഡര്‍, സാമ്പാര്‍ പൗഡര്‍ എന്നീ 10 കറിമസാലകളും മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, കടുക്, കാശ്മീരി മുളക് പൊടി, കുരുമുളക് പൊടി എന്നീ ആറ് സ്‌പൈസ് പൗഡറുകളുമാണ് പോയ വര്‍ഷം അയര്‍ലണ്ട് വിപണിയിലെത്തിയത്. മീന്‍, ചെമ്മീന്‍ അച്ചാര്‍ ഉള്‍പ്പെടെ 42 ഇനങ്ങളാണ് ഇപ്പോള്‍ ‘കിച്ചന്‍ ട്രഷേഴ്‌സ്’ അയര്‍ലണ്ട് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

‘കിച്ചന്‍ ട്രഷേഴ്‌സ്’ അയര്‍ലണ്ട് വിപണിയില്‍ എത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം റോസ് മലയാളം പ്രസിദ്ധീകരിച്ച മാര്‍ക്കറ്റിംഗ് വാര്‍ത്ത

അയര്‍ലണ്ട് മലയാളികളുടെ രുചിലോകം കീഴടക്കാന്‍ സിന്തൈറ്റ് കിച്ചന്‍ ട്രഷേഴ്‌സ്

Share this news

Leave a Reply

%d bloggers like this: