അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന് പുതു വസന്തം …… ജോണ്‍ ചാക്കോ കൊറ്റത്തില്‍ പ്രസിഡന്റ് . ഷാന്റോ കുര്യന്‍ സെകട്ടറി.

ഡബ്ലിന്‍: അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷനു നവനേത്രുത്വം..കഴിഞ്ഞ ഒക്ടോബര്‍ 14നു അയര്‍ലണ്ട് ക്‌നാനായ മക്കളുടെ മഹാസംഗമമായ ‘ഒരുമ’17’ ല്‍ വച്ചു നടന്ന പൊതുസമ്മേളനത്തില്‍ 201718 കാലയളവിലേക്കുള്ള നവസാരഥികളെ യോഗം തിരഞ്ഞെടുത്തു.തദവസരത്തില്‍ ആര്‍ച്ചു ബിഷപ്പ് കുര്യന്‍ വയലുങ്കല്‍ പിതാവും , റവ.ഫാ.. സജി മലയില്‍പുത്തന്‍പുരയിലച്ചനും സന്നിഹിതരായിരുന്നു.

പ്രസിഡന്റായി കൊറ്റത്തില്‍ ജോണ്‍ ചാക്കോയും വൈസ് പ്രസിഡന്റായി തോമസ് എബ്രാഹത്തേയും തിരഞ്ഞെടുത്തു. ഷാന്റോ കുര്യനാണു പുതിയ സെക്രട്ടറി, ജോ:സെക്രട്ടറി അരുണിമ ജ്യോതിസും. ബിനു ജോസഫ് ലൂക്കോസ് ട്രഷറര്‍,ജോസ് മാത്യു ജോ: ട്രഷറര്‍,കൂടാതെ കമ്മറ്റി അംഗങ്ങളായി ജോസ് കുരുവിളയേയും,ജീനാ ജോണിനേയും യോഗം ചുമതലപ്പെടുത്തി. അഡഡൈ്വസേര്‍സായി IKCYL ഡയറക്ടര്‍മാരായ കിസ്സാന്‍തോമസും , ഷൈനി ഷാജുവും കൂടാതെ മുന്‍ പ്രസിഡന്റ് ജിജോ മാത്യൂവിനേയും സെക്രട്ടറി ജിജു ജോര്‍ജ്ജിനേയും ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുത്തു.

അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ യുവജനവിഭാഗമായ IKCYL ന്റെ കമ്മറ്റി മാറ്റമില്ലാതെ ഒരു വര്‍ഷവും കൂടി തുടരുന്നതായിരിക്കും എന്ന് റവ.ഫാ. സജി മലയില്‍പുത്തന്‍പുരയില്‍ അറിയിച്ചു.

 

വാര്‍ത്ത: ബിനു ഓണശ്ശേരില്‍

 

Share this news

Leave a Reply

%d bloggers like this: