അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയഷന്റെ ‘ഒരുമ 2017’ ഒക്ടോബര്‍ 14 നു സണ്ണിച്ചേട്ടന്‍ നഗറില്‍.

തനിമയില്‍ ഒരുമയില്‍ ഏകദൈവ വിശ്വാസനിറവില്‍ നാലാം നൂറ്റാണ്ടില്‍ ക്രിസ്തീയ പ്രേക്ഷിത ദൗത്യത്തിനു വേണ്ടി ഭാരതത്തിനു തെക്കു മുസ്സിരിസ്സില്‍ കപ്പലിറങ്ങിയ ക്‌നാനായക്കാര്‍ കുടിയേറ്റത്തിന്റെ ഗാഥകള്‍ പാടി…കത്തോലിക്കാ വിശ്വാസം കാത്തുസംരക്ഷിക്കുന്നതിനു വേണ്ടി ചുടു നിണം വീണു കുതിര്‍ന്ന ഈ മണ്ണില്‍അയര്‍ലണ്ടില്‍എത്തിച്ചേര്‍ന്ന അന്നുമുതല്‍ ക്‌നാനായ കൂട്ടായ്മയുടെ കറപുരളാത്ത വ്യക്തിത്വത്തിനുടമയായിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട സണ്ണിച്ചേട്ടനു വേണ്ടി ഞങ്ങള്‍ സഹോദരങള്‍ ഒത്തുചേരുന്നു ‘ഒരുമ 2017’ ഒക്ടോബര്‍ 14 ശനിയാഴ്ച രാവിലെ താലാ കില്‍നമന ഹാളില്‍.

ശനിയാഴ്ച രാവിലെ 9.30നു ആര്‍ച്ച് ബിഷപ്പ് മാര്‍ കുരിയന്‍ മാത്യു വയലുങ്കല്‍ പിതാവിനു (Vatican Diplomat and the current Apostolic Nuncio to Papua New Guinea and Solomon Islands.)സ്വീകരണം.തുടര്‍ന്ന് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സണ്ണിച്ചേട്ടന്റെ ആത്മാവിനു നിത്യശാന്തി നേര്‍ന്നുകൊണ്ട് വിശുദ്ധ കുര്‍ബ്ബാനയും ഒപ്പീസും,തദവസരത്തില്‍ റവ.ഫാ . സജി മലയില്‍പുത്തന്‍ പുരയില്‍ (ഗ്രേറ്റ് ബ്രിട്ടന്‍ സ്Iറോ മലബാര്‍ സഭാ വികാരി ജനറല്‍) സഹകാര്‍മ്മികത്വം വഹിക്കും .ദിവ്യബലിക്കുശേഷം പിതാവിന്റെ സാന്നിദ്ധ്യത്തില്‍ അനുസ്മരണ സമ്മേളനം,ജൂനിയര്‍ സെര്‍ട്ട് ലിവിംഗ് സെര്‍ട്ട് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കല്‍, സ്‌നേഹവിരുന്ന് , വിവിധ കലാപരിപാടികള്‍ അവസാനം വാശിയേറിയ വടംവലി മല്‍സരത്തോടു കൂടി ‘ഒരുമ 2017’ ന്റെ സൂര്യന്‍ പടിഞ്ഞാറു അസ്തമിക്കും.

വിശുദ്ധ കുര്‍ബ്ബാനയിലും തുടര്‍ന്നു നടക്കുന്ന കാര്യകലാപരിപാടികളിലും അസാന്നിദ്ധ്യം ഒഴിവാക്കാന്‍ എല്ലാ ക്‌നാനായമക്കളും ശ്രദ്ധിക്കണമെന്ന് കമ്മറ്റി ഭാരവാഹികള്‍ അഭ്യര്‍ഥിക്കുന്നു.

 

വാര്‍ത്ത: സ്റ്റിനില്‍ കുര്യന്‍

 

Share this news

Leave a Reply

%d bloggers like this: