അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ പൗരത്വം നേടിയ ഇന്ത്യക്കാരുടെ NRI ബാങ്ക് വിവരങ്ങള്‍ ഇന്ത്യ കൈമാറുന്നു.

ഡബ്ലിന്‍:ഓസ്‌ട്രേലിയ , കാനഡ, ജെര്‍മ്മനി, യു.കെ, അയര്‍ലണ്ട് തുടങ്ങി 87 ല്‍ പരം രാജ്യങ്ങളുടെ പൗരത്വം നേടിയ ഇന്ത്യക്കാരുടെ NRI ബാങ്ക് വിവരങ്ങള്‍ ഇന്ത്യ കൈമാറുന്നു. പൗരത്വം നേടിയ രാജ്യത്തെ നികുതി വകുപ്പിനാണ് ഇത്തരത്തില്‍ ബാങ്ക് വിവരങ്ങള്‍ കൈമാറുന്നത്. രാജ്യത്തിന് പുറത്ത് പണം നിക്ഷേപിച്ച് അതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ നികുതി വെട്ടിപ്പ് നടത്തുന്നത് തടയാനാണ് രാജ്യങ്ങള്‍ തമ്മില്‍ ഇത്തരത്തില്‍ (CRS) ബാങ്ക് വിവരങ്ങള്‍ കൈമാറുന്നത്.ഇന്ത്യയും അമേരിക്കയും തമ്മില്‍ FATCA (Foreign Account Tax Compliance Act) എന്ന പേരില്‍ ഇത്തരത്തിലുള്ള കരാര്‍ നിലവിലുണ്ട്. 2016 നവംബര്‍ 2 ലെ കണക്കുകള്‍ പ്രകാരം 87 രാജ്യങ്ങള്‍ CRS ല്‍ (common reporting standard) ചേര്‍ന്നിട്ടുണ്ട്. ഈ കരാര്‍ പ്രകാരം ചില രാജ്യങ്ങള്‍ക്ക് 2017 സെപ്തംബര്‍ മുതലും മറ്റ് ചില രാജ്യങ്ങള്‍ക്ക് 2018 സെപ്തംബര്‍ മുതലും ഇത്തരത്തിലുള്ള NRI ബാങ്ക് വിവരങ്ങളുടെ കൈമാറ്റം ആരംഭിക്കും.

നിങ്ങളുടെ രാജ്യവുമായുള്ള CRS ആരംഭിക്കുന്നത് അറിയാന്‍ CRS-Tax-Sharing-Countries-Nov2016

ഇന്ത്യയിലെ നിരവധി ബാങ്കുകള്‍ ഇതിനോടകം തങ്ങളുടെ NRI അക്കൗണ്ട് ഉടമകള്‍ക്ക് പൗരത്വമുള്ള രാജ്യത്തെ ടാക്‌സ് ഐഡറ്റിഫിക്കേഷന്‍ നമ്പരുകള്‍ (TIN) നല്‍കണമെന്ന് ഇടപാടുകാരെ അറിയിച്ച് തുടങ്ങിയിട്ടുണ്ട്.ഇത്തരത്തില്‍ All financial accounts held by individuals and entities, including bank accounts, mutual funds, brokerage accounts, custodial accounts, annuity contracts (including segregated fund contracts), as well as life insurance policies with cash value എന്നിവ കൈമാറ്റം ചെയ്യപ്പെടുന്നതാണ്.

ICICI Bank FATCACRS Declaration form ICICI-Form-CRS
AXIS Bank FATCACRS Declaration form AXIS-Form-CRS

Guidance Note for FATCA and CRS issued by the Government of India CLICK HERE

Related News

അയര്‍ലണ്ടില്‍ വിദേശ വരുമാനം വെളിപ്പെടുത്താനുള്ള അവസാന തീയതി ഏപ്രില്‍ 30 .

Share this news

Leave a Reply

%d bloggers like this: