അയര്‍ലണ്ടില്‍ 40 വര്‍ഷത്തിന് ശേഷമുള്ള ശക്തമായ ചൂട് തരംഗം തിരിച്ചെത്തി; ചൂട് 30 ഡിഗ്രിയോട് അടുക്കുമെന്ന് മെറ്റ് ഏറാന്‍

ഡബ്ലിന്‍: ജൂണ്‍മാസത്തിലെ അവസാന ദിനങ്ങളില്‍ അയര്‍ലണ്ടിലെ താപനിലയില്‍ വന്‍ കുതിച്ചു ചാട്ടം രേഖപ്പെടുത്തി. നിലവില്‍ താപനില 24 ഡിഗ്രിയിലെത്തി. ഞായറാച്ചയോടെ ചൂട് 25 ഡിഗ്രിയിലേക്ക് കുതിക്കുമെന്നു മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അള്‍സ്റ്ററിലും, കോനാട്ടിലും നേരിയ ചില കാര്‍മേഘങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ രാജ്യവ്യാപകമായി താപനില ഉയര്‍ന്നതായി കാണാം.

മെക്‌സിക്കോയെക്കാള്‍ ചൂടേറിയ പ്രദേശമായി അയര്‍ലന്‍ഡ് മാറിയെന്നു കാലാവസ്ഥ അവലോകനങ്ങള്‍ വ്യക്തമാക്കുന്നു. 40 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ജൂണ്‍ മാസം തിരിച്ചെത്തിയതായി മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ ചുണ്ടി കാട്ടുന്നു. കാലാവസ്ഥ അനുകൂലമായതിനാല്‍ പൊതു സ്ഥലങ്ങളില്‍ തിരക്ക് വര്‍ദ്ധിച്ചു. വിപണികളെല്ലാം സജീവമായി.

കാലാവസ്ഥ അനുകൂലമായത് രാജ്യത്തെ വിനോദ സഞ്ചാര മേഖലക്ക് ഈ ആഴ്ചകളില്‍ കരുത്തേകി. കടലില്‍ കുളിക്കാനിറങ്ങുന്നവര്‍ തീരദേശസേനയുടെ നിര്‍ദേശങ്ങള്‍ പാലിക്കുക. ചൂട് കൂടുന്നതോടെ ശുദ്ധ ജലത്തിന്റെ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. വേനല്‍ കടുത്തതോടെ റീസര്‍വോയറുകളില്‍ വെള്ളത്തിന്റെ അളവ് കുറഞ്ഞുവരുന്നതാണ് ഇതിനു കാരണം. ശുദ്ധജല ഉപയോഗത്തില്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ട സമയം കൂടിയാണിത്.

ഡികെ

Share this news

Leave a Reply

%d bloggers like this: