അയര്‍ലണ്ടില്‍ സിക്ക വൈറസ് ബാധിതരുടെ എണ്ണം മൂന്നായി

ഡബ്ലിന്‍: അയര്‍ലണ്ടിലെ സിക്ക വൈറസ് ബാധിതരുടെ എണ്ണം കൂടിയതായി എച്ച്എസ്ഇ റിപ്പോര്‍ട്ട്.നേരത്തെ രണ്ടു സിക്ക ബാധിതരാണുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് മൂന്നാണെന്നും രണ്ടുപേര്‍ക്ക് കൊളംബിയയില്‍ യാത്രചെയ്തപ്പോഴാണ് വൈറസ് പകര്‍ന്നതെങ്കില്‍ മൂന്നാമത്തെ സംഭവത്തില്‍ ബാര്‍ബഡോസില്‍നിന്നാണ് വൈറസ് ബാധയുണ്ടായതെന്നും എച്ച്എസ്ഇ വ്യക്തമാക്കി.

നേരത്തെ സിക്ക ബാധിച്ചവര്‍ സുഖപ്പെട്ടുവരികയാണ്. അയര്‍ലണ്ടില്‍ കൂടുതല്‍പേര്‍ക്ക് അസുഖംവരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമുണ്ടായിരുന്നില്ലെന്നും എച്ച്എസ്ഇ പറയുന്നു. 30 രാജ്യങ്ങളിലാണ് ഇപ്പോള്‍ സിക്ക പടര്‍ന്നിരിക്കുന്നത്. ലോകാരോഗ്യസംഘടന ഈ സാഹചര്യത്തില്‍ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: